സാധാരണയായി മാംസഭുക്കുകളായ കടുവകളാണ് കന്നുകാലികളെയും മറ്റും ആക്രമിക്കാറുള്ളത്. പലപ്പോഴായി ഇത്തരത്തിലുള്ള വീഡിയോകളും പുറത്തുവരിക പതിവാണ്. എന്നാൽ ഇപ്പോൾ ആക്രമിക്കാനെത്തിയ കടുവയെ ഒരു കൂട്ടം പശുക്കൾ ചേർന്ന് തുരത്തിയോടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കൂട്ടത്തിലെ പശുവിനെ ഭയപ്പെടുത്തിയ കടുവയ്ക്ക് നേരെയാണ് പശുക്കൂട്ടം പാഞ്ഞടുക്കുന്നത്.
വിജനമായ റോഡിൽ നിൽക്കുന്ന പശുക്കളുടെ കൂട്ടത്തിൽ നിന്ന് മാറി ഒറ്റയ്ക്ക് നിൽക്കുന്ന പശുവിനെയാണ് കടുവ ലക്ഷ്യം വെയ്ക്കുന്നത്. ചീറിപ്പാഞ്ഞടുത്ത കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ട് മറ്റ് പശുക്കൾ ഇതിനടുത്തേക്ക് വന്നു. പശുക്കൾ കൂട്ടത്തോടെ പാഞ്ഞടുത്തതോടെ കടുവ ഭയന്ന് പിന്മാറുന്നത് വീഡിയോയിൽ കാണാം.
സഞ്ജയ് ത്രപാഠി എന്നയാളാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ”പശുവിനെ സാധുവായി കാണരുത്. അത് ഓടിച്ചിട്ട് കൊല്ലും. പഴയ യുഗം അവസാനിച്ചിരിക്കുകയാണ്. ഒന്ന് ഇറങ്ങി വന്നാൽ അവർ ആ കൂട്ടത്തിന്റെ ശക്തി കാണിക്കും” എന്ന ക്യാപ്ഷനോടെയാണ് ട്വീറ്റ്.
Discussion about this post