ലക്‌നൗ: പാക് അധീന കശ്മീരിലെ ജനങ്ങൾ ഇന്ത്യയ്‌ക്കൊപ്പം ചേരാൻ അതിയായി ആഗ്രഹിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാക് അധീന കശ്മീരിലെ ആർക്കും ദരിദ്ര്യരായ പാകിസ്താനൊപ്പം ചേരാൻ താത്പര്യമില്ല. ഇതിനായുള്ള ആവശ്യം ജനങ്ങളിൽ നിന്നും ഉയരുന്നുണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ഒൻപത് വർഷങ്ങൾക്ക് മുൻപ് ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ?. ആരും ചിന്തിച്ച് കാണാൻ വഴിയില്ല. എന്നാൽ നോക്കൂ. 2019 ഓഗസ്റ്റ് അഞ്ചിന് ചരിത്രത്തിലെ ഏറ്റവും വലിയ മാലിന്യമായ ആർട്ടിക്കിൾ 370 നീക്കം ചെയ്തു. ഇപ്പോൾ കശ്മീർ ഇന്ത്യയുടെ നിയമത്തിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വികസനത്തിന്റെയും സമാധാനത്തിന്റെയും പുതിയ തലത്തിലേക്ക് കശ്മീർ നീങ്ങുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് കശ്മീരിൽ യാതൊരു അക്രമ സംഭവങ്ങളും ഇല്ല. അതുകൊണ്ടു തന്നെ പാക് അധീന കശ്മീരിലെ ആളുകൾ ഇന്ത്യയുമായി യോജിക്കാൻ ആഗ്രഹിക്കുന്നു. പണമില്ലാത്ത പാകിസ്താനൊപ്പം പോകാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും യോഗി കൂട്ടിച്ചേർത്തു.
പ്രതിസന്ധി ഘട്ടത്തിൽ രാജ്യങ്ങളെല്ലാം ഉറ്റു നോക്കുക ഇന്ത്യയെ ആണ്. കാരണം ഇവരുടെ സങ്കടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹാരം കാണാറുണ്ട് എന്നതാണ് കാര്യം. ലോകരാജ്യങ്ങൾക്ക് ഇന്ത്യയെ പോലെ സഹായം നൽകുന്ന മറ്റ് രാജ്യങ്ങൾ ഇല്ല. ഇന്ത്യയിൽ സർവ്വ മേഖലയിലും വികസനം കൈവന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post