ന്യൂയോർക്ക്; അമേരിക്കയിൽ സ്റ്റേറ്റ് വിസിറ്റിനെത്തിയ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി യുഎസിലെ സാമ്പത്തിക ശാസ്ത്രജ്ഞനു ലോകബാങ്കിന്റെ വൈസ് പ്രസിഡന്റുമായ പോൾ റോമർ. ഇന്ന് ലോകത്തിന് നേർവഴി കാണിക്കാൻ ഇന്ത്യക്കാവുമെന്ന് അദ്ദേഹം പറഞ്ഞു. തനത് തിരിച്ചറിയൽ രേഖയായ ആധാർ പോലെയുള്ളവയിലൂടെ, ഇന്ത്യക്ക് മുന്നോട്ടുള്ള പാത കാണിക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആധാർ നടപ്പിലാക്കിയത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഡിജിറ്റൽ യാത്ര ഇന്ന് ലോകം ഉറ്റ് നോക്കുന്നു. ആധാർ, ഡിജിറ്റർ ലോക്കർ പോലുള്ളവ മറ്റുള്ളവർക്കും മാതൃകയാക്കാവുന്നതാണ്. നഗരവികസനത്തിനായുള്ള ഇന്ത്യയുടെ സംരംഭങ്ങളെക്കുറിച്ച് താൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയെന്ന് പോൾ റോമർ വ്യക്തമാക്കി.
ജീവിതം മെച്ചപ്പെടുത്തുന്നതിന് എങ്ങനെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ച് ചർച്ച ചെയ്തു. നഗരങ്ങളെ എങ്ങനെ കൂടുതൽ സുസ്ഥിരവും ജനസൗഹൃദവുമാക്കാം എന്നതിനെക്കുറിച്ചും ചർച്ചയുണ്ടായതായി അദ്ദേഹം പറഞ്ഞു.
‘എന്നെ സംബന്ധിച്ചിടത്തോളം ഒരു നല്ല ദിവസമാണ്, ഞാൻ എന്തെങ്കിലും പഠിക്കുകയും ഇന്ത്യ എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കാനും സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇത് ശരിക്കും ആവേശകരമാണ്, കാരണം സർക്കാർ അവരുടേതായ രീതിയിൽ സാമ്പത്തിക രംഗത്ത് ഇടപെടേണ്ടതുണ്ട്, എന്നാൽ ഇന്ത്യയ്ക്ക് ആധാർ സംവിധാനമെന്ന അടിത്തറയുണ്ട്, അതായത് ലോകമെമ്പാടുമുള്ള മിക്ക സർക്കാരുകൾക്കും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അവർക്ക് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇന്ത്യ എന്താണ് ചെയ്യുന്നതെന്ന് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു നല്ല ദിവസമാണ്.ആധാര്‍ പോലുള്ള പ്രോഗ്രാമുകള്‍ വഴി ആധികാരികതയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ലോകത്തിലേക്കുള്ള വഴി കാണിക്കാനാകും.നഗരവല്‍ക്കരണം ഒരു പ്രശ്‌നമല്ല. അതൊരു അവസരമാണ്. എന്നത് പ്രധാനമന്ത്രി അത് വളരെ നന്നായി പറഞ്ഞു.ഇതൊരു മുദ്രാവാക്യമായി ഞാന്‍ എടുക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post