മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിരവധി വിഡിയോകൾ നമ്മൾ സ്ഥിരമായി കാണാറുണ്ട്. ഇത്തരത്തിലുള്ള വീഡിയോകൾ നമ്മുടെ മാനസികാവസ്ഥയെ പോലും ഒരു നിമിഷം കൊണ്ട് മാറ്റി മറിയ്ക്കും. അത്തരത്തിൽ തന്റെ കുഞ്ഞിനെ പ്രസവിക്കാൻ സഹായിച്ച ഒരു മനുഷ്യന് ഒരു പശു നൽകുന്ന സ്‌നേഹത്തിന്റെ വീഡിയോ ആണിത്.
തന്നെ സംരക്ഷിച്ച് കൊണ്ട് തന്റെ പശുക്കുട്ടിയെ പ്രസവിക്കാൻ സഹായിച്ച മനുഷ്യനോട് അമ്മ പശു നന്ദി പ്രകടിപ്പിക്കുന്ന വീഡിയോ ആണിത്. അവന്റെ കുഞ്ഞിനെ സംരക്ഷിച്ച വ്യക്തിയോടുള്ള സ്‌നേഹവാത്സല്യങ്ങളാണ് ഈ അമ്മപ്പശു പ്രടപിക്കുന്നത്. അമ്മപ്പശു തന്റെ മുന്നിലിരിക്കുന്ന വ്യക്തിയെ മൂക്ക് കൊണ്ട് തൊട്ടുരുമ്മുകയും കൈ നക്കുന്നതുമെല്ലാം ഈ വീഡിയോയിൽ കാണാം. മുന്നിലിരിക്കുന്ന വ്യക്തിയും ധാരാളം ചുംബനങ്ങൾ തിരികെ നൽകി ആ സ്‌നേഹത്തോട് പ്രതികരിക്കുന്നുണ്ട്.












Discussion about this post