ലക്‌നൗ: ഉത്തർപ്രദേശിൽ സനാതന ധർമ്മം സ്വീകരിച്ച് മുസ്ലീം യുവതി. ബറേലി സ്വദേശിനി ഷഹ്നാസ് ആണ് ഇസ്ലാം മതം ഉപേക്ഷിച്ചത്. ഇതിന് പിന്നാലെ ബാല്യകാല സുഹൃത്തും കാമുകനുമായ പവനെ യുവതി വിവാഹം ചെയ്തു.
കഴിഞ്ഞ ദിവസം ആയിരുന്നു യുവതി സനാതനധർമ്മം സ്വീകരിച്ചത്. ബാല്യകാലം മുതൽക്കേ ഭഗവാൻ കൃഷ്ണന്റെ ആരാധികയായിരുന്നു ഷഹ്നാസ്. വീട്ടുകാർ അറിയാതെ യുവതി ക്ഷേത്ര ദർശനം ഉൾപ്പെടെ നടത്താറുണ്ടായിരുന്നു. വീട്ടിലും പ്രാർത്ഥിക്കുമായിരുന്നു.
പ്രായപൂർത്തിയായതോടെ 2018 ൽ ഷഹ്നാസിനെ വീട്ടുകാർ വിവാഹം കഴിപ്പിച്ച് അയച്ചിരുന്നു. ഇതിന് ശേഷം രഹസ്യമായി ഷഹ്നാസ് കൃഷ്ണനെ ആരാധിക്കുകയും മന്ത്രങ്ങൾ ചൊല്ലുകയും ചെയ്തിരുന്നു. എന്നാൽ ഇത് ഭർതൃവീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഭർത്താവ് യുവതിയെ ഉപേക്ഷിച്ചു. ഇതിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് പവനുമായി ഷഹ്നാസ് കൂടുതൽ അടുക്കുന്നത്.
ഹിന്ദു മതം സ്വീകരിക്കണമെന്നുള്ള ആഗ്രഹം ഷഹ്നാസ് പവനോട് പറയുകയായിരുന്നു. ഇതേ തുടർന്ന് പവൻ അഗസ്ത്യമുനി ആശ്രമത്തിൽ എത്തി ഹിന്ദു മതം സ്വീകരിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. ഇതിന് ശേഷം വിവാഹം ചെയ്യാനും ഇരുവരും തീരുമാനിച്ചു.
Discussion about this post