ദുബായ്: സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ജനസമ്പര്‍ക്ക പരിപാടിയുമായി യു.എ.ഇ.യില്‍ എത്തുന്നു.ഡിസംബര്‍ രണ്ടുമുതല്‍ മൂന്നുദിവസം യു.എ.ഇ.യിലെ വിവിധ ജനസമൂഹവുമായി അദ്ദേഹം ആശയവിനിമയം നടത്തും. പ്രവാസലോകത്തെ കൂടുതല്‍ പേരുമായി ആശയവിനിമയം നടത്താനാണ് അവധി ദിവസങ്ങളിലാണ് പിണറായിയുടെ പരിപാടി നിശ്ചയിച്ചത്.
ദേശീയദിനാഘോഷങ്ങള്‍ പ്രമാണിച്ച് യു.എ.ഇ.യില്‍ ഡിസംബര്‍ ആദ്യവാരം അവധിയാണ്. സര്‍ക്കാര്‍തലത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെയും സ്വകാര്യമേഖലയില്‍ രണ്ടുമുതല്‍ നാലുവരെയുമാണ് അവധി.
ഡിസംബര്‍ ഒന്നിന് രാത്രിയോടെ ദുബായില്‍ എത്തുന്ന പിണറായി രണ്ടിന് ബുധനാഴ്ചമുതല്‍ വിവിധ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തും.
അന്ന് വൈകീട്ട് നാലരയ്ക്ക് മാധ്യമപ്രവര്‍ത്തകരുമായും ഈ വിധത്തിലുള്ള ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിനുള്ള അജന്‍ഡ നിശ്ചയിക്കുക എന്നതാണ് ചര്‍ച്ചകളുടെ കാതല്‍. സാമൂഹിക സാമ്പത്തിക മേഖലകളില്‍ കേരളവും ഇന്ത്യയും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം അഭിപ്രായം തേടും. വ്യാവസായിക, വാണിജ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി മൂന്നിന് വ്യാഴാഴ്ച വിപുലമായ ചര്‍ച്ചനടക്കും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് യോഗം.
Discussion about this post