ഡല്‍ഹി: ലോക്പാല്‍ ബില്ലിന്റെ കരട് അടുത്ത മാസം രാജ്യസഭയില്‍ സമര്‍പ്പിയ്ക്കും. കോണ്‍ഗ്രസ് എം.പിയായ സുദര്‍ശന നാച്ചിയപ്പന്‍ അദ്ധ്യക്ഷനായ 31 അംഗ പാര്‍ലമെന്ററി കമ്മിറ്റിയാണ് കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കരട് റിപ്പോര്‍ട്ട് തയ്യാറായെന്നും എല്ലാ അംഗങ്ങളും വീണ്ടും പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തിയ ശേഷം അത് കൂടി പരിശോധിച്ച് ഡിസംബര്‍ 10ന് മുമ്പ് തന്നെ അന്തിമറിപ്പോര്‍ട്ട് രാജ്യസഭയില്‍ സമര്‍പ്പിയ്ക്കുമെന്ന് സുദര്‍ശന നാച്ചിയപ്പന്‍ പറഞ്ഞു.
രാജ്യസഭ ചെയര്മാന് ഹാമിദ് അന്‍സാരിയ്ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുക. പ്രധാനമന്ത്രി തലവനായ ലോക്പാല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ലോക്സഭ സ്പീക്കര്‍, ലോക്സഭയിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, അല്ലെങ്കില്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിയ്ക്കുന്ന മറ്റൊരു സുപ്രീം കോടതി ജഡ്ജി, രാഷ്ട്രപതിയോ മറ്റേതെങ്കിലും അംഗങ്ങളോ നിര്‍ദ്ദേശിയ്ക്കുന്ന ഒരു നിയമവിദഗ്ദന്‍ എന്നിവരും ഉള്‍പ്പെടുന്നു.
ബില്ലിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ട്. 2014 ഡിസംബര്‍ 18ന് ഭേദഗതി ബില്‍ ലോക്സഭയില്‍ കൊണ്ടുവന്ന ശേഷം പാര്‍ലമെന്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 25 വരെയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാനുള്ള സമയപരിധി.
പിന്നീട് ഇത് പല ഘട്ടങ്ങളിലായി നീട്ടി കൊണ്ടുപോവുകയായിരുന്നു.
Discussion about this post