Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കുറച്ചു വർഷങ്ങൾ ആയി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിക്കുകയാണ് ; കണ്ടു നിൽക്കാൻ സന്തോഷം തന്നെയാണ്; അതിനൽപ്പം ആകാശത്തിരിക്കാൻ തയ്യാറാണെന്ന് മുരളി തുമ്മാരുകുടി

by Brave India Desk
Jun 25, 2023, 04:51 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ലോക ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടു കച്ചവടങ്ങൾ ഇന്ത്യയിൽ നിന്നാണെന്ന് മുരളി തുമ്മാരുകുടി. കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കുതിക്കുകയാണ്. ശരാശരി ആറു ശതമാനമാണ് വളർച്ച. ഇന്ന് ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥ ആയ ഇന്ത്യ ഇനി മൂന്നാം സ്ഥാനത്തെത്തും എന്നും അദ്ദേഹം പറഞ്ഞു.

പാരീസ് എയർ ഷോയിൽ ഒന്നാം ദിവസം തന്നെ ഇൻഡിഗോ നാലു ലക്ഷം കോടി രൂപക്ക് അഞ്ഞൂറ് വിമാനങ്ങൾ ഓർഡർ ചെയ്ത സംഭവത്തെയും അദ്ദേഹം പ്രശംസിച്ചു. ഇൻഡിഗോക്ക് ശേഷം രണ്ടാം ദിവസവും പാരീസിൽ നിന്നും ഇന്ത്യയെപ്പറ്റിയുള്ള വാർത്തയാണ് പുറത്തുവരുന്നത്. എയർ ഇന്ത്യൻ നാന്നൂറ്റിഎഴുപത് ബില്യൺ ഡോളറിന്റെ ഓർഡർ കൊടുത്തതിന്റെ വാർത്ത. ഇപ്പോൾ ലോക ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടു കച്ചവടങ്ങൾ ഇന്ത്യയിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ഇതെല്ലാം ഒരു വർഷത്തിനിടെയാണ് നടന്നത്. കോവിഡിന് ശേഷം ‘ആദ്യമായി വിമാനത്തിൽ കയറുന്നവരുടെ എണ്ണം ഇന്ത്യയിൽ അതിവേഗം വർദ്ധിക്കുന്നു’ എന്ന വാർത്തകളാണ് പുറത്തുവരുന്നത്. വിമാനങ്ങളുടെ എണ്ണം കൂടുകയാണ്. പുതിയ വിമാനത്താവളങ്ങൾ നിരവധിയാണ്. ഇന്ത്യ കുതിക്കുകയാണെന്നും അതിന് വേണ്ടി അല്പനേരം ആകാശത്തിരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

വിമാനം: വികസനം കാണാത്ത രാഷ്ട്രീയം
പാരീസ് എയർ ഷോയിൽ ഒന്നാം ദിവസം തന്നെ ഇൻഡിഗോ നാലു ലക്ഷം കോടി രൂപക്ക് അഞ്ഞൂറ് വിമാനങ്ങൾ ഓർഡർ ചെയ്തു എന്ന് പറഞ്ഞ ഓർമ്മയേ ഉള്ളൂ. പിന്നെ നോക്കുമ്പോൾ ഞാൻ തന്നെ ആകാശത്താണ്. സമൂഹ മാധ്യമത്തിലെ ആകാശ യാത്ര എനിക്ക് പുതുമയൊന്നുമല്ല. കൊറോണക്കാലത്ത് കേരളം വളരെ നന്നായിട്ടാണ് കോവിഡ് കൈകാര്യം ചെയ്യുന്നത് എന്ന് പറഞ്ഞതിന് ഞാൻ എത്രയോ തവണ ആകാശത്തെത്തി. നമ്മുടെ നാട്, അത് സംസ്ഥാനം ആണെങ്കിലും കേന്ദ്രം ആണെങ്കിലും, എന്തെങ്കിലും നന്നായി ചെയ്യുന്നുണ്ട്, അല്ലെങ്കിൽ നല്ലതാണ് എന്ന് പറയുമ്പോൾ അതിനെ എങ്ങനെയെങ്കിലും ഇകഴ്ത്തിക്കാണിക്കാൻ തോന്നുന്നവരുടെ എണ്ണം എന്തുകൊണ്ടോ കൂടി വരുന്നതായി തോന്നുന്നു.
കാരണം രാഷ്ട്രീയം തന്നെ.

കോവിഡ് കാലത്ത് എന്നെ ആകാശത്ത് എത്തിച്ചവർ കേരളത്തിലെ സർക്കാരിനെ ഇഷ്ടമില്ലാത്തവർ ആണെങ്കിൽ വിമാനത്തെ പറ്റി പറഞ്ഞപ്പോൾ ആകാശത്തെത്തിച്ചത് കേന്ദ്ര സർക്കാരിനെ ഇഷ്ടമില്ലാത്തവർ ആണ്. രണ്ടു കൂട്ടർക്കും ഇഷ്ടമില്ലാത്ത ഒന്നുണ്ട്. വസ്തുതകൾ കോവിഡ് ആണെങ്കിലും വിമാനം ആണെങ്കിലും ഞാൻ സംസാരിച്ചതും സംസാരിക്കുന്നതും വസ്തുതകളുടെ അടിസ്ഥാനത്തിൽ ആണ്.

You are entitled to your opinion. But you are not entitled to your own facts എന്ന് പറഞ്ഞത് ഇന്ത്യയിൽ അമേരിക്കയുടെ അംബാസഡർ ആയിരുന്ന ഡേവിഡ് മോയ്നിഹാൻ ആണ്.ഇവിടെ ചർച്ചകൾക്ക് ഫാക്ട് ഒന്നും വേണ്ട. ഒപ്പീനിയൻ മാത്രം മതി.ഇനി അഥവാ വസ്തുതകളെ ഖണ്ഡിക്കാൻ പറ്റിയില്ലെങ്കിൽ ഉടൻ വേറെ ഒരു വസ്തുതയുമായി വരും.
‘ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പ്രോജക്ട് അടിപൊളി ആണ് ‘ എന്ന് ഞാൻ
‘വടക്കേ ഇന്ത്യയിൽ ചില ലെവൽ ക്രോസ്സിൽ കാവൽ ഇല്ലല്ലോ’ എന്ന് മറുപടി
‘കേരളത്തിലെ ആരോഗ്യ രംഗം നന്നായി പ്രവർത്തിച്ചു’ എന്ന് ഞാൻ
‘പക്ഷെ തെരുവ് നായ്ക്കളുടെ ശല്യം ഇപ്പോഴും ഉണ്ടല്ലോ’ എന്ന് മറുപടി.

വടക്കേ ഇന്ത്യയിൽ ലെവൽ ക്രോസ്സ് ഇല്ലാതെ മരിക്കുന്നവരെ പറ്റിയുള്ള വിഷമമോ കേരളത്തിൽ പട്ടി കടിക്കുന്നവരെ പറ്റിയുള്ള ആവലാതിയോ ഒന്നുമല്ല പ്രശ്‌നം. അവിടങ്ങളിൽ ഭരിക്കുന്നത് എതിർ കക്ഷിയാണ്. അപ്പോൾ അവിടെ നല്ലത് കാണാൻ വയ്യ. സ്വിറ്റ്‌സർലാൻഡും ബ്രൂണൈയും ഉൾപ്പടെ ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഞാൻ ജീവിച്ചിട്ടുണ്ട്. ലോകത്തൊരിടത്തും, അത് ഏറ്റവും സമ്പന്നമായ നാടായിക്കോട്ടെ, എല്ലാ കാര്യങ്ങളും പെർഫെക്റ്റ് ആയ ഒരു നാടുമില്ല.

ഇന്നത്തെ എല്ലാം ശരിയാക്കിയതിന് ശേഷമല്ല നാളെയെ പറ്റി ചിന്തിക്കുന്നത്. യുദ്ധത്തിൽ തകർന്ന് നാട്ടിൽ പട്ടിണി പോലും ഉള്ള കാലത്താണ് ജപ്പാൻ ബുള്ളറ്റ് ട്രെയിൻ പ്രോജക്ടിനെ പറ്റി ചിന്തിക്കുന്നത്.
ആയിരത്തി തൊള്ളായിരത്തി അമ്പത്തി അഞ്ചിൽ ജർമ്മനിയിലെ ഒരു കൽക്കരി ഖനിയുടെ പ്ലാൻ കണ്ടു. രണ്ടായിരത്തി മുപ്പത്തി അഞ്ചിൽ ഖനനം കഴിയുന്ന കാലത്ത് എങ്ങനെയാണ് പരിസ്ഥിതി പുനഃസ്ഥാപിക്കുന്നത് എന്നുള്ള മാപ്പ് ഉൾപ്പെടെയാണ്.

തൊള്ളായിരത്തി അമ്പത്തി അഞ്ചിൽ ജർമ്മനിക്ക് വേറെ ഏറെ കാര്യങ്ങൾ ചിന്തിക്കാനുണ്ട്. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം. അപ്പോൾ ഖനിയിൽ ഉള്ള കൽക്കരി ഒക്കെ ഏറ്റവും വേഗത്തിൽ കുത്തിയെടുത്ത് പണമാക്കി മാറ്റാനാണ് ചിന്തിക്കേണ്ടത്. പരിസ്ഥിതി ഒക്കെ പിന്നെ നോക്കാം.
പക്ഷെ അങ്ങനെയല്ല, അന്നും അവർ പരിസ്ഥിതിയെപ്പറ്റി ചിന്തിക്കുകയാണ്.

ഇതൊന്നും എന്നെ വായിക്കുന്നവർക്ക് അറിയാത്തതല്ല. പക്ഷെ എന്തിലും എവിടെയും രാഷ്ട്രീയം കാണാൻ ആണ് നമ്മൾ ശീലിച്ചിരിക്കുന്നത്. എപ്പോഴും നെഗറ്റീവ് വാർത്തകൾ തന്നെ കൊടുത്ത് മാധ്യമങ്ങൾ ഈ ചിന്താഗതി വളർത്തുന്നു. ആയിക്കോട്ടെ.

ഒരു കാര്യം പറയാം. കേരളത്തിലും ഇന്ത്യയിലും ലോകത്തും നടക്കുന്ന കാര്യങ്ങൾ ഒക്കെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാളാണ് ഞാൻ. അവിടെ എവിടെയെങ്കിലും പോസിറ്റീവ് ആയ കാര്യം വരുമ്പോൾ എനിക്ക് സന്തോഷമുണ്ട്.

കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കുതിക്കുകയാണ്. ശരാശരി ആറു ശതമാനമാണ് വളർച്ച. നമ്മുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങൾ കൊണ്ട് ഇനിയുള്ള വർഷങ്ങൾ ഇതിലും ഉജ്ജ്വലമാകാനാണ് വഴി. ഇന്ന് ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥ ആയ ഇന്ത്യ ഇനി താമസിയാതെ മൂന്നാമത്തേതാകും. അതും സന്തോഷം.

പണ്ട് ഇതിൽ കൂടുതൽ വളർച്ച നിരക്ക് ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നില്ലേ?
തീർച്ചയായും ഉണ്ടായിരുന്നു. എന്റെ ചെറുപ്പ കാലത്ത് തൊള്ളായിരത്തി അറുപതുകൾ മുതൽ എൺപതുകൾ വരെ ഇന്ത്യയുടെ വളർച്ച നിരക്ക് ഏതാണ്ട് 3-4 ശതമാനം ആയിരുന്നു. ഹിന്ദു ഗ്രോത്ത് റേറ്റ് എന്നാണ് ഇതിനെ ലോകത്തെ എക്കോണമിസ്റ്റുകൾ തമാശയായി വിളിച്ചിരുന്നത്. ഇന്ദിരാഗാന്ധിയുടെ തിരിച്ചു വരവിന് ശേഷം പ്രണബ് മുഖർജി ധനകാര്യ മന്ത്രി ആയ കാലത്താണ് വളർച്ച നിരക്ക് കൂട്ടിയത്. പിന്നീട് മൻമോഹൻ സിംഗ് വന്നു, ലൈസൻസ് രാജ് കുറഞ്ഞു, വളർച്ച കൂടി.

ഭരിക്കുന്നത് ആര് തന്നെ ആയാലും ഇന്ത്യ കുതിക്കുമ്പോൾ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയും ഭരണവും ഒരു തുടർച്ചയാണ്. പണ്ടുണ്ടാക്കിയ അടിത്തറയിലാണ് ഇപ്പോഴത്തെ വളർച്ച നടക്കുന്നത്. ഇപ്പോൾ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥ ആയി, അതിനിയും മുന്നോട്ട് പോകും.
കേരളത്തിലെ കാര്യവും വ്യത്യസ്തമല്ല. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ആരോഗ്യ സംവിധാനം ആണ് കേരളത്തിൽ ഉള്ളത്. അത് സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ ഇട്ട അടിത്തറയിൽ നിന്നും വികസിച്ചു വന്നതാണ്. അതിന്റെ മേന്മകൊണ്ടാണ് കോവിഡിന്റെ കാലത്ത് നമുക്ക് ലക്ഷക്കണക്കിന് മരണങ്ങൾ ഒഴിവാക്കാൻ സാധിച്ചത്.

ഇതും ഞാൻ കാണുന്നുണ്ട്. ഇതിലും എനിക്ക് സന്തോഷമാണ്. നമ്മുടെ സംവിധാനങ്ങൾ കേന്ദ്രത്തിലും സംസ്ഥാനത്തിലും ഇനിയും മുന്നോട്ട് പോകും. ചില കാര്യങ്ങൾ വേണ്ട പോലെ മുന്നോട്ട് പോയി എന്ന് വരില്ല. ചിലത് പിറകോട്ടും പോകും. അതിൽ തീർച്ചയായും ശ്രദ്ധ വേണം. പക്ഷെ മുന്നോട്ട് പോകുന്നതിനെ കാണാതിരിക്കുന്നതെന്തിന്?

ഒരാൾ ആകാശത്തിരിക്കാൻ തീരുമാനിച്ചാൽ ലോകം മുഴുവൻ അയാളെ സഹായിക്കും എന്നല്ലേ.
അതുകൊണ്ട് ഒരു വിമാന പോസ്റ്റ് കൂടെ ഇടാം . ഇൻഡിഗോക്ക് ശേഷം രണ്ടാം ദിവസവും പാരീസിൽ നിന്നും ഇന്ത്യയെപ്പറ്റിയുള്ള വാർത്തയാണ്. എയർ ഇന്ത്യൻ നാനൂറ്റി എഴുപത് ബില്യൺ ഡോളറിന്റെ ഓർഡർ കൊടുത്തതിന്റെ വാർത്ത. ഇപ്പോൾ ലോക ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടു കച്ചവടങ്ങൾ ഇന്ത്യയിൽ നിന്നാണ്. അതും ഒറ്റ വർഷം. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ആളുകളും വിമാനത്തിൽ ഒരിക്കൽ പോലും കയറിയിട്ടുളളവർ അല്ല. അപ്പോൾ വളരാൻ ഇനിയും ഏറെ അവസരങ്ങൾ ഉണ്ട്. ഒരു വിമാനക്കമ്പനി തകർന്നു. പക്ഷെ പുതിയത് പലതും വരും.

കോവിഡിന് ശേഷം ‘ജീവിതത്തിൽ ആദ്യമായി വിമാനത്തിൽ കയറുന്നവരുടെ എണ്ണം ഇന്ത്യയിൽ അതിവേഗം വർദ്ധിക്കുന്നു’ എന്നാണ് വാർത്ത. വിമാനങ്ങളുടെ എണ്ണം കൂടുന്നു, പുതിയ വിമാനത്താവളങ്ങൾ അനവധി ഉണ്ടാകുന്നു. ഇന്ത്യ കുതിക്കുകയാണ്. കണ്ടു നിൽക്കാൻ സന്തോഷം തന്നെയാണ്. അതിന് വേണ്ടി അല്പനേരം ആകാശത്തിരിക്കാൻ തയ്യാറാണ്. അത് വേറൊരു സന്തോഷം.

Tags: muralee thummarukudyairlineindia
Share110TweetSendShare

Latest stories from this section

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

Discussion about this post

Latest News

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

36 ലക്ഷം മുതലാളിമാർ;വിദേശികളെ വിറപ്പിച്ച മലയാളി തലച്ചോർ ; അമുൽ ഇന്ത്യയുടെ സ്വന്തം പാൽ

36 ലക്ഷം മുതലാളിമാർ;വിദേശികളെ വിറപ്പിച്ച മലയാളി തലച്ചോർ ; അമുൽ ഇന്ത്യയുടെ സ്വന്തം പാൽ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies