ന്യൂഡൽഗി : ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരായി സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ. ബ്രജ് ഭൂഷനെതിരെ ഇനി റോഡിലിറങ്ങി സമരം ചെയ്യില്ലെന്നും കോടതിയിൽ നിയമപോരാട്ടം നടത്തുമെന്നും ഗുസ്തി താരങ്ങൾ അറിയിച്ചു. വിനേഷ് ഫോഗാട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ എന്നിവർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
”സർക്കാർ വാക്ക് പാലിച്ചുകൊണ്ട് ബ്രിജ് ഭൂഷനെതിരെ ചാർജ് ഷീട്ട് ഫയൽ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗുസ്തി താരങ്ങൾ നിതീക്ക് വേണ്ടി കോടതിയിൽ നിയമപോരാട്ടം നടത്തും” ട്വിറ്ററിലൂടെ പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു.
”ദേശീയ ഗുസ്തി ഫെഡറേഷനിലെ പരിഷ്‌കരണം സംബന്ധിച്ച്, വാഗ്ദാനം ചെയ്തതുപോലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി ഞങ്ങൾ കാത്തിരിക്കും.” താരങ്ങൾ പറഞ്ഞു.
ട്വീറ്റ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ച് ദിവസത്തേക്ക് ഇടവേള എടുക്കുകയാണെന്ന് വിനേഷും സാക്ഷിയും അറിയിച്ചു.
ബ്രിജ് ഭൂഷനെതിരെ നൽകിയ പരാതി വ്യാജമാണെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അച്ഛൻറെ വെളിപ്പെടുത്തലോടെ നേരത്തെയെടുത്ത പോക്‌സോ കേസ് ദുർബലമായിരുന്നു. മകൾക്ക് ചാംപ്യൻഷിപ്പിൽ സെലക്ഷൻ ലഭിക്കാത്തതിനെ തുടർന്നുണ്ടായ വിരോധമാണ് പരാതി നൽകാൻ കാരണമെന്നുമാണ് അച്ഛൻ വെളിപ്പെടുത്തിയത്. എന്നാൽ മറ്റ് താരങ്ങൾ പരാതിയിൽ ഉറച്ച് നിൽക്കുകയായിരുന്നു.
Discussion about this post