കാസർകോട് : യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവായ യുവാവിനെ കുത്തിക്കൊന്നു. കാസർകോടാണ് സംഭവം. യുവതിയുടെ അമ്മയുടെ സഹോദരീപുത്രൻ മധുർ സ്വദേശി സന്ദീപ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കജംപാടി സ്വദേശി പവൻ രാജ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. പവൻ രാജ് പതിവായി യുവതിയെ ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്യുമായിരുന്നു. ഇത് സന്ദീപ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രി സന്ദീപ് സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ പവൻ രാജ് വാഹനം തടഞ്ഞു നിർത്തി.
തുടർന്ന് കൈയ്യിൽ കരുതിയ കത്തിയെടുത്ത് പവൻ രാജ് സന്ദീപിന്റെ കഴുത്തിൽ കുത്തി. യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരിച്ചു.










Discussion about this post