Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ഒരു മുഖ്യമന്ത്രിയും മറയത്തുള്ള കള്ളപ്പണം വെളുപ്പിക്കലുകാരനും ഒരു റിയൽ എസ്റ്റേറ്റ് ഭീമനും’ : തണ്ണീർത്തടങ്ങൾ മുതൽ എഐ ക്യാമറ വരെ നീളുന്ന അഴിമതി: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രശസ്ത പത്രപ്രവർത്തക സന്ധ്യ രവിശങ്കറിൻ്റെ റിപ്പോർട്ട്: രാജ്യത്തെ ഏറ്റവും വലിയ ഭൂമാഫിയ കേരളത്തിലോ?

by Brave India Desk
Jun 27, 2023, 10:41 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

മുഖ്യമന്ത്രി പിണറായി വിജയനും വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനും എതിരെ അതീവ ഗുരുതരമായ അന്വേഷണ റിപ്പോർട്ടുമായി പ്രമുഖ ഓൺലൈൻ മാദ്ധ്യമമായ ദ ലീഡ് എഡിറ്റർ സന്ധ്യ രവിശങ്കർ. രണ്ട് ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോർട്ടിൽ ശോഭാ സിറ്റിയുമായുള്ള ഫാരിസ് അബൂബക്കറിൻ്റെ അനധികൃത ഭൂമി ഇടപാടുകളെപ്പറ്റിയും അതിൽ പിണറായി വിജയൻ്റെ പങ്കിനെക്കുറിച്ചുമാണ് വ്യക്തമാക്കിയിരിക്കുന്നത്.

രാംനാഥ് ഗോയങ്ക അവാർഡ് നേടിയിട്ടുള്ള സന്ധ്യ രവിശങ്കർ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പംക്തികൾ എഴുതുന്ന പത്രപ്രവർത്തകയാണ്.

Stories you may like

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

‘ഒരു മുഖ്യമന്ത്രിയും മറയത്തുള്ള ഒരു കള്ളപ്പണം വെളുപ്പിക്കലുകാരനും ഒരു റിയൽ എസ്റ്റേറ്റ് ഭീമനും’ എന്ന തലക്കെട്ടിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫാരിസ് അബൂബക്കർ കേരളത്തിൽ ഏതാണ്ട് 1500 ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടിയെന്നും ആ ഭൂമി ശോഭാ ഡെവലപ്പേഴ്സിനു മറിച്ചു വിറ്റുവെന്നുമാണ് ഈ റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്. ഏൺപത്തിയഞ്ച് കടലാസ് കമ്പനികൾ ഉണ്ടാക്കിയാണ് ഫാരിസ് ഈ ഭൂമി ഇടപാടുകൾ നടത്തിയിരിക്കുന്നത്. 12789.98 ലക്ഷം രൂപ ഈ ഭൂമിയിടപാടുകൾക്കായി ഈ കമ്പനികളിലൂടെ മുടക്കിയിട്ടുണ്ട്.

മരട്, വളന്തക്കാട്, കൊടകര, മണക്കുന്നം ഭാഗങ്ങളിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി വാങ്ങിയിരിക്കുന്നത്. ചെന്നൈയിലെ ശ്രീപെരുമ്പത്തൂർ, താമ്പരം, കർണ്ണാടകത്തിലെ ഹൊസൂർ എന്നിവിടങ്ങളിലും ഭൂമി വാങ്ങിയിട്ടുണ്ട്. നെൽവയലുകളും തണ്ണീർത്തടങ്ങളും ഉൾപ്പെടെയുള്ള ഈ ഭൂമിയിൽ ഫാരിസിൻ്റെ സ്വാധീനമുപയോഗിച്ച് നിയമങ്ങൾ വളച്ചൊടിക്കുക വഴി നിർമ്മാണ ജോലികൾക്ക് അനുമതി വാങ്ങിയെടുത്തു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അതിനു ശേഷം ഈ എൺപത്തഞ്ച് കമ്പനികളും വാങ്ങിക്കൂട്ടിയ ഭൂമിയും ടെക്നോബിൽഡ് എന്ന മറ്റൊരു കമ്പനിക്ക് വിൽക്കുകയാണ് ഉണ്ടായത്. അതോടെ ഈ ആയിരത്തഞ്ഞൂറേക്കർ ഭൂമിയും ടെക്നോബിൽഡ് എന്ന കമ്പനിയുടേതായി. ഈ ഇടപാടുകളിൽ നിന്നുള്ള 552 കോടി രൂപയോളം പോയത് വിദേശത്തേക്കാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു. ടെക്നോബിൽഡിൻ്റെ ഡയറക്ടർമാർ വ്യത്യസ്തരാണെങ്കിലും ഈ കമ്പനിയുടെ അഡ്രസ്സ് ശോഭാ ബിൽഡേഴ്സിൻ്റെ പഴയ രജിസ്ട്രേഡ് അഡ്രസ്സ് ആണെന്നാണ് കണ്ടെത്തൽ. ടെക്നോബിൽഡിൻ്റെ സബ്സിഡിയറി കമ്പനികളിലെല്ലാം ഒരു ഷെയർ വീതം ഫാരിസ് അബൂബക്കറിനുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സബ്സിഡിയറി കമ്പനികൾ ശോഭാ ഗ്രൂപ്പുമായി ബന്ധപ്പെട്ടതെന്നതിന് 2006ലെ അവരുടെ പ്രോസ്പെക്ടസ് തന്നെ തെളിവാണെന്ന് സന്ധ്യ രവിശങ്കർ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

ശോഭാ ഗ്രൂപ്പിൻ്റെ ബിനാമികളായി നൂറുകണക്കിന് കടലാസ് കമ്പനികളിലൂടെ ചുരുങ്ങിയ വിലയ്ക്ക് ഭൂമി വാങ്ങിക്കൂട്ടിയ ശേഷം ഭരണ സ്വാധീനം ഉപയോഗിച്ച് അവിടങ്ങളിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നു എന്നും നിയമങ്ങൾ വളച്ചൊടിക്കാൻ ഭരണവുമായും പ്രത്യേകിച്ച് പിണറായി വിജയനുമായും ഉള്ള ബന്ധങ്ങൾ ഉപയോഗിക്കുന്നു എന്നാണ് റിപ്പോർട്ടിൻ്റെ ചുരുക്കം.

കേരളത്തിൽ പിണറായി വിജയനുമായുള്ള ബന്ധം ആണ് ഉപയോഗിക്കുന്നതെങ്കിൽ കർണ്ണാടകത്തിൽ ഡി കെ ശിവകുമാറിനെയാണ് ഇതിനു വേണ്ടി ഇവർ ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടിൽ സൂചനയുണ്ട്.

മാത്രവുമല്ല ശോഭാ സിറ്റി ചെയർമാനായ പി എൻ സി മേനോൻ ഒരു ഡയറക്ടറായി അമേരിക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ശോഭ റിനൈസെൻസ് എന്ന കമ്പനിയുടെ മറ്റൊരു ഡയറക്ടറാണ് മധു നമ്പ്യാർ. ഈ മധു നമ്പ്യാരാണ് എ ഐ ക്യാമറ അഴിമതിയിൽ ഉപകരാർ ലഭിച്ചതുമായി ബന്ധപ്പെട്ട് ഈയിടെ വിവാദത്തിലായത്.

വലിയൊരു അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ശേഖരിച്ച സുപ്രധാനമായ തെളിവുകൾ ആണ് ഈ റിപ്പോർട്ടിലുള്ളതെന്നും കേന്ദ്ര ഏജൻസികൾ ഇതേപ്പറ്റി കൂടുതൽ അന്വേഷിക്കണം എന്നും സന്ധ്യ രവിശങ്കർ പറഞ്ഞു.

ഗുരുതരമായ തെളിവുകൾ ആണ് പുറത്ത് വന്നിരിക്കുന്നതെന്നും പിണറായി വിജയനും വിശ്വസ്തരായ ഫാരിസ് അബൂബക്കറും ശോഭാ ഡെവലപ്പേഴ്സും ചേർന്ന് നടത്തിയ ഭൂമി തട്ടിപ്പ് അന്വേഷിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ട് പുറത്തുവന്ന ശേഷം കൂടുതൽ വിവരങ്ങൾക്കായി ഒരു കേന്ദ്ര അന്വേഷണ ഏജൻസി ബന്ധപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയ തെളിവുകൾ അവർക്ക് കൈമാറുമെന്നും സന്ധ്യ രവിശങ്കർ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

Tags: journalistpinarai vijayanFaris AboobackerSandhya Ravishankarthe lead editor
Share23
Tweet
SendShare

Latest stories from this section

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

Discussion about this post

Latest News

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡ് തുരങ്ക അപകടം ; ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies