ഇസ്ലാമാബാദ്:പാകിസ്താനിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് അറുതിയില്ല. സിന്ധിലെ ഖിപ്രോയിൽ നിന്ന് 19 കാരിയായ മീന എന്ന ഹിന്ദുപെൺകുട്ടിയെയും അവളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും തട്ടിക്കൊണ്ടുപോയതായി വിവരം. വീട്ടിൽ അതിക്രമിച്ച് കയറിയ ഇസ്ലാമിസ്റ്റുകളാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്.
പ്രദേശിക ഭൂവുടമയായ മുഷ്താഖ് ഭാംബ്രോയും മകൻ ഇഖ്ബാലും സുഹൃത്തുക്കളുമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു. 19,12 വയസ് പ്രായമുള്ള സഹോദരിമാരെ 2022 ജനുവരിയിൽ സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോവുകയും മതം മാറ്റി, നിർബന്ധിച്ച് വിവാഹം ചെയ്യുകയും ചെയ്തിരുന്നു. 2023 ഏപ്രിലിൽ ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട സഹോദരിമാർ കോടതിയിൽ ഹാജരാവുകയും മൊഴി പ്രകാരം കുടുംബത്തിനൊപ്പം പറഞ്ഞുവിടുകയുമായിരുന്നു.
എന്നാൽ സംഘം പെൺകുട്ടികളുടെ വീട്ടിൽ കഴിഞ്ഞ ദിവസം എത്തി ബലമായി വീണ്ടും പിടിച്ചു കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
Discussion about this post