പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാന മന്ത്രി നവാസ് ഷെരീഫും സന്ദര്‍ശനം നടത്തി. ഹസ്തദാനം ചെയ്ത് പിരിഞ്ഞ രണ്ട് പേരും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി വീണ്ടും സന്ദര്‍ശനം നടത്തുമോ എന്ന കാര്യത്തില്‍ സൂചനകളൊന്നുമില്ല.
അതേ സമയം ഉച്ചക്കോടിയില്‍ വെച്ച് മോദി അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെ സന്ദര്‍ശിക്കും. ഇന്ത്യ-പാക് ചര്‍ച്ച പുനരാരംഭിക്കുന്നതില്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ചര്‍ച്ചയാണ് രണ്ട് രാജ്യങ്ങളിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉത്തമമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Discussion about this post