തിരുവനന്തപുരം: വ്യാജ തൊഴിൽ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചതിന്റെ കാരണം വെളിപ്പെടുത്തി കെ വിദ്യ. സീനിയറും സുഹൃത്തുമായ യുവതിയെ തോൽപ്പിക്കാനാണ് വ്യാജ രേഖ ചമച്ചതെന്നാണ് കെ വിദ്യ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി.
കാലടി സർവകലാശാലയിൽ വിദ്യയുടെ സീനിയറും പരിചയക്കാരിയുമായ കെ.രസിതയ്ക്കായിരുന്നു. 2021ൽ ഉദുമ കോളജിൽ രസിതയും വിദ്യയും അഭിമുഖത്തിനെത്തി. വിദ്യയെക്കാൾ യോഗ്യതയുള്ള രസിതക്ക് നിയമനം കിട്ടി. 2022ൽ കരിന്തളത്ത് രസിതയും അഭിമുഖത്തിനെത്തുമെന്ന് വിദ്യ മുൻകൂട്ടി അറിഞ്ഞു. ഇവിടെ ഒന്നാമതെത്താനാണ് വിദ്യ മഹാരാജാസിന്റെ വ്യാജരേഖ ചമച്ചത്. മൂന്ന് വർഷമായി സുഹൃത്തുക്കളാണ് ഇരുവരും.
നേരത്തെ സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്നും ഫോൺ തകരാർ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നീലേശ്വരം പോലീസിൽ മൊഴി നൽകിയിരുന്നു. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈൽ ഫോണിൽ ആരുടേയും സഹായമില്ലെന്നും ഒറിജിനൽ നശിപ്പിച്ചുവെന്നും വിദ്യ മൊഴി നൽകിയിരുന്നു.












