ന്യൂഡൽഹി: സംഘർഷഭൂമിയായ മണിപ്പൂരിലേക്ക് യാത്ര തിരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി. രാഹുൽ സമാധാനത്തിന്റെ മിശിഹ അല്ലെന്നും രാഷ്ട്രീയ അവസരവാദിയാണെന്നും ബിജെപി കുറ്റപ്പെടുത്തി. ജനങ്ങളെ ഓർത്തല്ല, സ്വാർത്ഥമായ രാഷ്ട്രീയ അജണ്ടയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്നാണ് വിമർശനം.
2015-2017 കാലത്ത് കോൺഗ്രസ് സർക്കാർ ഉള്ളപ്പോൾ എന്ത് കൊണ്ടാണ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശനം നടത്താതിരുന്നതെന്ന് അമിത് മാളവ്യ ചോദിച്ചു. ജനങ്ങളോടുള്ള ആകുലത കൊണ്ടല്ല,സ്വാർത്ഥയാണെന്ന് കുറ്റപ്പെടുത്തി.
അതേസമയം രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക് യാത്ര തിരിച്ചു. കുകി മേഖലയായ ചുരാ ചന്ദ്പൂരിലെ കലാപബാധിത മേഖലകളിലെ കുടുംബങ്ങളെ രാഹുൽ കാണും. ജനപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ചുരാ ചന്ദ്പൂരിന് പുറമെ ഇംഫാലിലും രാഹുൽ ഗാന്ധി സന്ദർശനം നടത്തും.
Discussion about this post