Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഏകീകൃത സിവിൽകോഡ് അല്ല; വേണ്ടത് പരിഷ്‌കരിച്ച വ്യക്തിനിയമങ്ങൾ; ഏകീകൃത സിവിൽകോഡ് രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുമെന്ന് മുഖ്യമന്ത്രി

by Brave India Desk
Jun 30, 2023, 06:34 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനോട് വിയോജിപ്പ് പ്രകടമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഏകീകൃത സിവിൽ കോഡ് ഉയർത്തിക്കൊണ്ട് വരുന്നതിന് പിന്നിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു രാഷ്ട്രം ഒരു സംസ്‌കാരം എന്ന വർഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാൻ കഴിയുകയുള്ളൂവെന്നും പിണറായി വിജയൻ ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം.

ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പെട്ടെന്ന് ചർച്ച ഉയർത്തിക്കൊണ്ടുവരുന്നതിൽ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ട്. ഇപ്പോൾ ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുയരുന്ന ഏത് ചർച്ചയും രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയില്ല. രാജ്യത്തെ സാംസ്‌കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി ‘ഒരു രാഷ്ട്രം ഒരു സംസ്‌കാരം’ എന്ന ഭൂരിപക്ഷ വർഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Stories you may like

ആരാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം, അതാണ് ആണത്തം!; ഇബ്രാഹിംകുട്ടി കല്ലാറിനെതിരെ  എം.എം. മണി!

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്ന ഏകീകൃത സിവിൽ കോഡിനുപകരം വ്യക്തിനിയമങ്ങൾക്കുള്ളിലെ വിവേചനപരമായ സമ്പ്രദായങ്ങളുടെ പരിഷ്‌കരണത്തിനും ഭേദഗതികൾക്കും അനുകൂലമായ ശ്രമങ്ങളാണുണ്ടാവേണ്ടത്. അത്തരം ശ്രമങ്ങൾക്ക് ആ വിശ്വാസ സമൂഹത്തിന്റെ പിന്തുണ അത്യാവശ്യവുമാണ്. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഉൾപ്പെടുത്തിയുള്ള ചർച്ചകളിലൂടെയാണ് അതുണ്ടാകേണ്ടത്. ഏതൊരു മതത്തിലെയും പരിഷ്‌കരണ പ്രസ്ഥാനങ്ങൾ അവയ്ക്കകത്തുനിന്നുമാണ് ഉണ്ടായിട്ടുള്ളത്. പെട്ടെന്നൊരു എക്‌സിക്യുട്ടീവ് തീരുമാനത്തിലൂടെ പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല ഇത്. ഏകീകൃത സിവിൽ കോഡ് ഈ ഘട്ടത്തിൽ ആവശ്യകതയുള്ളതോ അഭികാമ്യമോ അല്ലെന്ന് കഴിഞ്ഞ ലോ കമ്മീഷൻ 2018 ൽ വിലയിരുത്തിയിരുന്നു. ആ നിലപാടിൽ നിന്നും വ്യതിചലിക്കേണ്ട സാഹചര്യം പെട്ടെന്ന് എങ്ങനെ ഉണ്ടായി എന്നാണ് പുതിയ നീക്കത്തിന്റെ വക്താക്കൾ ആദ്യം വിശദീകരിക്കേണ്ടത്.

വ്യത്യസ്തതകളെ തച്ചുടക്കുന്ന ഏകരൂപതയല്ല മറിച്ച് വ്യത്യസ്തതകളെയും വിയോജിപ്പുകളെയും കൂടി ഉൾക്കൊള്ളാൻ കഴിയുന്ന വൈവിധ്യമാണ് ഇന്ത്യയുടെ സവിശേഷത. വ്യക്തിനിയമങ്ങളെ പ്രത്യേക അജണ്ട വെച്ച് ഏകീകരിക്കലല്ല, മറിച്ച് വിവിധ സാംസ്‌കാരിക വിശ്വാസ ധാരകളുടെ വ്യക്തിനിയമങ്ങളെ കാലോചിതമായി പരിഷ്‌കരിക്കലാണ് ചെയ്യേണ്ടുന്ന കാര്യം. ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാരും നിയമ കമീഷനും പിന്മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags: Pinarayi VijayanCM
Share22
Tweet
Send
Share

Latest stories from this section

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

സമയത്ത് എത്താൻ റോഡിൽ ആളുകളെ കൊല്ലാൻ ലൈസൻസില്ല!’; കൊച്ചിയിൽ സ്വകാര്യ ബസുകളുടെ നരഹത്യയിൽ ഹൈക്കോടതിയുടെ ശാസന

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശരിയെങ്കിൽ വി.ഡി. സതീശൻ രാജിവെച്ച് പുറത്തുപോകണം: ബിജെപി!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ഡബിൾ പ്രഹരത്തിൽ സി.പി.എം; പിണറായിക്കും റിയാസിനും വീണയ്ക്കും ഇനി ഇരുട്ടടി, ഒരുമിച്ച് ഇ.ഡിയും വിജിലൻസും!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

Latest News

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; സിജിപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies