തിരുവനന്തപുരം: സ്വന്തം അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. തൻറെ വിവാഹം നടത്തി കൊടുക്കാതെ ഇളയ സഹോദരൻറെ വിവാഹം നടത്തിയതിലുള്ള വിരോധത്തിൽ ആണ് യുവാവ് ആക്രമണം നടത്തിയത്.വളവൂർക്കോണം കാട്ടിൽ വീട്ടിൽ വിഷ്ണുവിനെ (31)യാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
അമ്മ ബേബി, വിഷ്ണുവിന്റെ വിവാഹം നടത്തി കൊടുക്കാതെ അനുജന്റെ വിവാഹം നടത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. അമ്മൂമ്മയായ ഗോമതി(75)യുടെ വീട്ടിൽ എത്തിയ വിഷ്ണു അമ്മ ബേബിയെ ഉപദ്രവിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച ഗോമതിയെ ക്രൂരമായി മർദിച്ചു. തുടർന്ന് വിഷ്ണു വീട്ടിലെ ഉപകരണങ്ങൾ വെട്ടി നശിപ്പിക്കുകയും വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തു.
ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ യുവാവ് ഓടി രക്ഷപ്പെട്ടു.ഒളിവിൽ കഴിഞ്ഞ പ്രതിയെ
ടയ്ക്കാവൂർ സബ് ഇൻസ്‌പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിക്ക് പറ്റിയ അമ്മയും അമ്മൂമ്മയും ചികിത്സയിലാണ്.
Discussion about this post