ഒരാഴ്ചയായി കരച്ചിലും സങ്കടവും ഒറ്റപ്പെടലും പേടിയും ഒക്കെയായിരുന്നു, അനുശ്രീ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തതയില്ലാതെ ആരാധകർ. കടുത്ത ഒരു സങ്കടാവസ്ഥയെ അതിജീവിയ്ക്കുന്നതിനെ കുറിച്ചാണ് പോസ്റ്റിൽ അനുശ്രീ വ്യക്തമാക്കുന്നത്. കരഞ്ഞ് കലങ്ങിയ കണ്ണുകളോടെയുള്ള ഒരു വീഡിയോയും ഇൻസ്റ്റഗ്രാമിൽ അനുശ്രീ പങ്കുവച്ചിട്ടുണ്ട്.
റോസാ പൂക്കളും പിടിച്ച് കൈയ്യിലെ കൂളിങ് ഗ്ലാസ് എടുത്ത് വച്ചതിന് ശേഷം കണ്ണ് മറയ്ക്കുന്നു. ഫോണ്‍ വന്ന് അത് അറ്റന്റ് ചെയ്തതിന് ശേഷം പൂക്കള്‍ ക്യാമറയ്ക്ക് നേരെ നീട്ടുന്നതായിട്ടാണ് വീഡിയോയിലെ കാഴ്ച. അക്കം പക്കം യാറും ഇല്ലൈ എന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ. എന്നാൽ പ്രിയപ്പെട്ട താരത്തിന് എന്താണ് സംഭവിച്ചതെന്ന് ആരാധകർക്ക് മനസ്സിലായിട്ടില്ല. ഇക്കാര്യമാണ് ആരാധകർ അന്വേഷിക്കുന്നത്.
പോസ്റ്റിൻറെ പൂർണ്ണരൂപം
ഇത് ഒരു മോശം ആഴ്‌ചയാണ് ..ഇത് ഭയത്തിന്റെ ആഴ്‌ചയാണ്.. കണ്ണീരിന്റെ ആഴ്‌ചയാണ്.. ഇത് സംശയത്തിൻറെ ആഴ്ചയാണ്..ഇത് സങ്കടത്തിന്റെയും ഏകാന്തതയുടെയും ആഴ്‌ചയാണ്. അത് പരിഹരിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഉത്കണ്ഠയും പ്രതീക്ഷയും ഉണ്ട്, അതിനാൽ ഞാൻ മുന്നോട്ട് പോകാൻ തീരുമാനിച്ചു, കാരണം എനിക്കൊരു ലോകം ഉണ്ട്.. സ്നേഹിക്കാൻ ഒരു കുടുംബവും പിന്തുണയ്ക്കാൻ സുഹൃത്തുക്കളും ഉണ്ട്. മുന്നിൽ ഒരു സുന്ദരമായ ജീവിതമുണ്ട്.അതിനാൽ മുന്നോട്ട് പോകാനാണ് തീരുമാനം. അതിനാൽ ഈ സങ്കടത്തിലേക്ക് ഞാൻ തിരിഞ്ഞു നോക്കില്ല!!
Discussion about this post