വളർത്തുമൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ചലച്ചിത്ര താരം അനു ജോസഫ് തന്റെ പൂച്ചകൾക്ക് മാത്രം വേണ്ടി ഒരു കോടിയുടെ കൂട് നിർമ്മിക്കാനൊരുങ്ങുകയാണ്. നിലവിൽ എഴുപതോളം പൂച്ചകളാണ് അനുവിന്റെ വീട്ടിലുള്ളത്. 50 ലക്ഷത്തോളം രൂപയുടെ പൂച്ചകൾ അനുവിനുണ്ട്. മൂന്ന് കോടിയുടെ വീട്ടിലാണ് ഇവയെല്ലാം താമസിക്കുന്നത്.
1200 സ്‌ക്വയർ ഫീറ്റിൽ തയ്യാറാക്കുന്ന കൂട് പല സെക്ഷനുകളായി തിരിച്ചിട്ടുണ്ട്. നിലവിൽ മറ്റൊരു മുറിയിലാണ് പൂച്ചകൾ താമസിക്കുന്നത്. ഇതിൽ മിക്കതും ബംഗാൾ പൂച്ചകളാണ്. പെൺപൂച്ചകളും കുട്ടി പൂച്ചകളും ഒരു മുറിയിലാണ്. ആൺ പൂച്ചകളെ മാത്രം രണ്ടായി തിരിച്ചിട്ടുണ്ട്. വളരുന്തോറും ഇവർ അടിപിടി കൂടാനുള്ള സാധ്യതകൾ ഏറെയാണെന്നും അതുകൊണ്ടാണ് ഇങ്ങനെ തിരിച്ചിരിക്കുന്നത് എന്നും അനു പറഞ്ഞു.
പൂച്ചകൾ എപ്പോഴും അവയുടെ സുരക്ഷ നോക്കുന്നവരാണ്. ഒരു ആവാസ വ്യസസ്ഥയുമായി അവർക്ക് ഒത്തുപോകാൻ സമയമെടുക്കും. വ്യക്തികളെക്കാൾ കൂടുതൽ താമസിക്കുന്ന സ്ഥലവുമായി അവർക്ക് നല്ല പരിചയം വേണമെന്ന് അനു പറയുന്നു.
ലോക്ഡൗൺ കാലം തൊട്ടാണ് പൂച്ചകൾ തന്റെ ജീവിതത്തിന്റെ ഭാഗമായത് എന്ന് അനു പറഞ്ഞു. അന്ന് 10,000 രൂപയുടെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പൂച്ചകളുടെ എണ്ണം വർദ്ധിച്ചതോടെ മറ്റൊരു വാടക വീട്ടിലേക്ക് മാറി. അന്നൊക്കെ തന്റെ ജീവിതം നിയന്ത്രിച്ചത് തന്നെ പൂച്ചകളായിരുന്നു. പൂച്ചകൾക്ക് വേണ്ടി നല്ലൊരു സ്ഥലം ഉണ്ടാക്കണം എന്നായിരുന്നു ആഗ്രഹം. പൂച്ചകൾ വീണ്ടും വർദ്ധിച്ചതോടെയാണ് സ്വന്തമായി വീട് ഉണ്ടാക്കാൻ തീരുമാനിച്ചത് എന്നും അനു പറയുന്നു. പൂച്ച കൊട്ടാരത്തിന്റെ പണി ഉടൻ ആരംഭിക്കുമെന്നും അനു കൂട്ടിച്ചേർത്തു.













Discussion about this post