കൊച്ചി : ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഖത്തർ എയർവേസിന് കൊച്ചി ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് വിമാനക്കമ്പിനോട് നിർദ്ദേശിച്ചിരിക്കുന്നത്. കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് വിമാനക്കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
2018 ലാണ് പരാതിക്കടിസ്ഥാനമായ സംഭവം. നെടുമ്പാശ്ശേരിയിൽ നിന്നും സ്‌കോട്‌ലൻഡിലേക്ക് ബെച്ചു കുര്യൻ തോമസും സുഹൃത്തുക്കളും ഖത്തർ എയർവേയിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
ദോഹ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത് എങ്കിലും, ദോഹയിൽ നിന്ന് എഡിൻബറോയിലേക്കുള്ള യാത്ര തടസ്സപ്പെടുകയായിരുന്നു. ടിക്കറ്റ് ഉണ്ടായിട്ടും ഇവരുടെ യാത്ര വിലക്കി. തുടർന്ന് പരാതി നൽകിയെങ്കിലും വിമാനക്കമ്പനി നടപടിയെടുത്തിക്കാതെ അപമാനിക്കുകയായിരുന്നു.
ഇത് മൂലം വ്യക്തിപരമായ നഷ്ടം ഉണ്ടായെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. അഡ്വക്കേറ്റ് കമ്മിഷനെ വെച്ചാണ് വിസ്താരം നടത്തിയത്. തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധിച്ചത്.
നഷ്ടപരിഹാരം 30 ദിവസത്തിനകം നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശയോടെ നൽകണമെന്നും ഉപഭോക്തൃ കോടതി നിർദ്ദേശിച്ചു.
Discussion about this post