മുംബൈ: എൻസിപി എംഎൽഎമാർ സർക്കാരിനൊപ്പം ചേർന്നതിന് പിന്നാലെ രാഷ്ട്രീയ യോഗം ചേർന്ന് ശിവസേന. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയോടെയായിരുന്നു യോഗം. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം യോഗത്തിൽ വിലയിരുത്തി.
വിദ്യാഭ്യാസ മന്ത്രി ദീപക് കസാർക്കറുടെ ഔദ്യോഗിക വസതിയിൽ ആണ് യോഗം ചേർന്നത്. യോഗത്തിൽ മന്ത്രിമാരുൾപ്പെടെ പങ്കെടുത്തിരുന്നു. മണിക്കൂറുകളോളം ചർച്ച തുടർന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഞായറാഴ്ചയാണ് എൻസിപി വിട്ട് അജിത് പവാറും സംഘവും എൻഡിഎ സർക്കാരിനൊപ്പം ചേർന്നത്. തൊട്ട് പിന്നാലെ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും അദ്ദേഹത്തിനൊപ്പം എത്തിയവർക്ക് മന്ത്രി സ്ഥാനം നൽകുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് മന്ത്രിമാരുടെ എണ്ണം 29 ആയി ഉയർന്നു.
അജിത് പവാർ പക്ഷം എൻഡിഎയിൽ ചേരുന്നതിന് മുൻപ് 20 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ബിജെപിയിൽ നിന്നും ശിവസേനയിൽ നിന്നും 10 പേർ വീതം എന്നതായിരുന്നു മന്ത്രിമാരുടെ കണക്ക്.
Discussion about this post