ന്യൂഡൽഹി: അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള മാനദണ്ഡം യുജിസി പുതുക്കി.പുതുക്കിയ മാനദണ്ഡം അനുസരിച്ച് യോഗ്യതയായി ഇനി പിഎച്ച്ഡി നിർബന്ധമില്ല. NET,SET (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ), SLET (സ്റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്റ്റ് ) എന്നിവയാണ് ഇനിമുതൽ കുറഞ്ഞ മാനദണ്ഡം.
ജൂലൈ ഒന്ന് മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് പിഎച്ച്ഡി യോഗ്യത ഓപ്ഷണലായിരിക്കും.എല്ലാ സർവ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റിന് ഈ മാനദണ്ഡം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ അഡ്മിഷൻ റദ്ദാക്കുകയോ പിൻവലിക്കുകയോ ചെയ്താൽ അടച്ച ഫീസ് തിരികെ നൽകണമെന്നു യുജിസി നിർദേശിച്ചു. നിശ്ചിത കാലയളവിനുള്ളിലാണു റദ്ദാക്കുന്നതെങ്കിൽ അടച്ച മുഴുവൻ ഫീസും തിരികെ നൽകണം. ഇതിന്റെ മാനദണ്ഡം യുജിസി പ്രസിദ്ധീകരിച്ചു.
ഫീസ് തിരികെ നൽകുന്നതിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എതിർപ്പു പ്രകടിപ്പിച്ചാൽ പരാതി പരിഹാര സംവിധാനങ്ങളെ സമീപിക്കാം.
Discussion about this post