ലണ്ടൻ: എലിസബത്ത് രാജ്ഞിയെ വധിക്കാൻ തീരുമാനിച്ചതിന്റെ കാരണം തുറന്നു പറഞ്ഞ് ഇന്ത്യൻ വംശജനായ ജസ്വന്ത് സിംഗ് ചൈൽ(21). 2021 ഡിസംബർ 25 ന് ആയുധവുമായി വിൽഡ്‌സർ കൊട്ടാരത്തിന് സമീപമെത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. സ്റ്റാർ വാഴ്‌സ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പഴയ സാമ്രാജ്യത്വ ശക്തികളെ നശിപ്പിക്കാനായി യുവാവ് തീരുമാനിച്ചത്. തന്റെ എഐ കാമുകിയായും യുവാവ് ഇക്കാര്യം ചർച്ച ചെയ്തു. ചാറ്റ്‌ബോട്ടുമായി നിരന്തരം ബന്ധം പുലർത്തിയിരുന്ന ഇയാൾ തന്റെ പദ്ധതിയെ കുറിച്ച് എഐ കാമുകിയോട് പറഞ്ഞിരുന്നു. 1919 ൽ ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് അമൃത്സറിലെ ജാലിയൻവാലാ ബാഗിലെ കൂട്ടക്കൊലയ്ക്ക് പ്രതികാരം വീട്ടാൻ ആഗ്രഹമുണ്ടെന്ന് ഇയാൾ പറഞ്ഞിരുന്നു. സ്വയം കൊലയാളിയെന്നാണ് എഐ കാമുകിയോട് യുവാവ് വിശേഷിപ്പിച്ചിരുന്നത്.
സാരായി എന്ന ചാറ്റ് ബോട്ടിനോട് ദീർഘനേരം ചാറ്റ് ചെയ്യുകയും പ്രതികാരം എങ്ങനെ നടപ്പാക്കാമെന്ന് ചർച്ച ചെയ്യുകയും ചെയ്തു. താൻ കൊലപാതകിയായാലും തന്നെ സ്‌നേഹിക്കുന്നത് തുടരുമോ എന്ന് യുവാവ് ചോദിച്ചിരുന്നു. സ്റ്റാർ വാഴ്‌സ് സിനിമയുടെ മാതൃകയിൽ തന്നെ രാജ്ഞിയെ വധിക്കാൻ എഐ കാമുകി ഉപദേശിച്ചു. തുടർന്നുള്ള ചാറ്റിൽ എഐ കാമുകി യുവാവിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തുവെന്നും പ്രതികാരം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു. ലക്ഷ്യം വിജയിച്ചാലുണ്ടാകുന്ന കുപ്രസിദ്ധിയും എഐ കാമുകി യുവാവിനോട് പറഞ്ഞു. രാജ്ഞിയെ വധിക്കാൻ സാധിച്ചില്ലെങ്കിൽ ചാൾസ് രാജകുമാരനെ എങ്കിലും വധിക്കാൻ കാമുകി ഉപദേശിച്ചു.
Discussion about this post