ജയ്പൂർ : അദ്ധ്യാപികയ്‌ക്കൊപ്പം കാണാതായ 17 കാരിയെ ചെന്നൈയിൽ കണ്ടെത്തി. രാജസ്ഥാനിലെ ബിക്കാനേരിൽ നിന്ന് ഒരാഴ്ച മുൻപ് കാണാതായ പെൺകുട്ടിയെയാണ് കണ്ടെത്തിയത്. അദ്ധ്യാപികയായ നിദാ ബാഹ്ലിമിനൊപ്പമാണ് കുട്ടി സംസ്ഥാനം വിട്ടത്. തങ്ങൾ ഇഷ്ടത്തിലാണെന്നും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണമെന്നും അപേക്ഷിച്ചുകൊണ്ട് ഇവർ വീഡിയോയും പങ്കുവെച്ചിരുന്നു.
ജൂൺ 30 ന് സ്‌കൂളിലേക്ക് എന്ന് പറഞ്ഞുകൊണ്ട് ഇറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനിടെ പിന്നീട് കാണാതാവുകയായിരുന്നു. അടുത്ത ദിവസം തന്നെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. അദ്ധ്യാപികയുടെ വീട്ടുകാരും അവരെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. ഇരുവരും ഒളിച്ചോടിയെന്ന വാർത്ത പരന്നതോടെ പ്രദേശത്ത് വൻ പ്രതിഷേധമാണ് അരങ്ങേറിയത്
തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ രണ്ട് പേരും ജയ്പൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിന്നതായി കണ്ടെത്തി. പാസ്‌പോർട്ടുമെടുത്താണ് പെൺകുട്ടി മുങ്ങിയത്. അദ്ധ്യാപികയും അവരുടെ രണ്ട് സഹോദരങ്ങളുമാണ് ഇതിന് പിന്നിൽ എന്നാണ് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചത്. ഇതിന് പിന്നിൽ ലൗ ജിഹാദ് ആണെന്ന ആരോപണങ്ങളും ഉയർന്നിരുന്നു.
ഇതിനിടെയാണ് ഇവരെ ചെന്നൈയിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ചെന്നൈയിൽ എത്തുന്നതിന് മുൻപ് ഇരുവരും ഒന്നിച്ച് നിരവധി സ്ഥലങ്ങളിൽ താമസിച്ചിരുന്നു എന്നാണ് വിവരം. വിദ്യാർത്ഥിനിയെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കുമെന്നും പരാതി ഉണ്ടെങ്കിൽ അദ്ധ്യാപികയ്‌ക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
Discussion about this post