മുംബൈ: മതതീവ്രവാദത്തിന്റെ കഥ പറയുന്ന ചിത്രം 72 ഹൂറെയ്‌നിന്റെ നിർമ്മാതാവ് അശോക് പണ്ഡിറ്റിന് സുരക്ഷ ഏർപ്പെടുത്തി പോലീസ്. മതതീവ്രവാദികളിൽ നിന്നും ഭീഷണി വർദ്ധിച്ച സാഹചര്യത്തിലാണ് നിർമ്മാതാവിന് സുരക്ഷ ഏർപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്. അശോക് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ചിത്രം പ്രദർശിപ്പിച്ചതിന് നിർമ്മാതാവിനും അണിയറ പ്രവർത്തകർക്കും വലിയ ഭീഷണിയാണ് നേരിടേണ്ടിവന്നത്. സമൂഹമാദ്ധ്യമത്തിൽ അശോക് പണ്ഡിറ്റിന് ഇതിനോടകം തന്നെ ധാരാളം ഭീഷണി സന്ദേശങ്ങൾ ആണ് ലഭിച്ചത്. ഇതോടെയാണ് പോലീസ് സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ജൂലൈ അഞ്ചിനായിരുന്നു ചിത്രം ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽ പ്രദർശിപ്പിച്ചത്. ഇതിന് പിന്നാലെ സിനിമയ്‌ക്കെതിരെ മതതീവ്രവാദികൾ വ്യാപകമായി രംഗത്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസം ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
Discussion about this post