ഇന്ത്യയിലേക്ക് വാഷിംഗ്ടൺ : അമേരിക്കൻ നയതന്ത്രജ്ഞ ഉസ്ര സേയ അടുത്താഴ്ച്ച ഇന്ത്യ സന്ദർശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. മോദിയുടെ ആദ്യ അമേരിക്കൻ സ്റ്റേറ്റ് സന്ദർശനത്തിന് പിന്നാലെയാണ് അമേരിക്കൻ സ്‌പെഷ്യൽ നയതന്ത്രജ്ഞയായ ഉസ്ര സേയ ഇന്ത്യ സന്ദർശിക്കുന്നത്.
ജനാധിപത്യം മനുഷ്യാവകാശം എന്നീ വിഭാഗങ്ങളുടെ ചുമതല നോക്കുന്ന അണ്ടർ സെക്രട്ടറി കൂടിയാണ് ഉസ്ര സേയ. ജൂലൈ 8 മുതൽ 14 വരെയാണ് ഉസ്രയുടെ ഇന്ത്യ- ബംഗ്ലാദേശ് സന്ദർശനം. ഇന്ത്യ- അമേരിക്ക സൗഹൃദം. അന്താരാഷ്ട്ര വെല്ലുവിളികൾ, മേഖലയുടെ സ്ഥിരത, ജീവകാരുണ്യ പ്രവർത്തനങ്ങളിലെ പങ്കാളിത്തം തുടങ്ങിയവ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടക്കുന്ന ചർച്ചയിൽ പ്രധാന വിഷയങ്ങളാകും.
മോദി – ബൈഡൻ കൂടിക്കാഴ്ച്ചയിൽ ചൈനക്കെതിരെ വ്യാവസായിക – പ്രതിരോധ മേഖലയിലെ സൗഹൃദവും പങ്കാളിത്തവും ശക്തമാക്കാൻ ധാരണയായിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് സ്‌പെഷ്യൽ നയതന്ത്രജ്ഞയുടെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം മാർച്ചിലും പ്രത്യേക നയതന്ത്രജ്ഞ ഇന്ത്യ സന്ദർശിച്ചിരുന്നു. 2021 ഡിസംബറിൽ ടിബറ്റൻ വിഷയത്തിലെ പ്രത്യേക കോർഡിനേറ്ററായി സേയയെ നിയമിച്ചിരുന്നു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ് സേയ. ഏറ്റവും കൂടുതൽ ടിബറ്റൻ വംശജർ അഭയം തേടി താമസിക്കുന്ന രാജ്യമാണ് ഇന്ത്യ.
Discussion about this post