ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഐഐടി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായ ആയുഷ് അഷ്‌നയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 20 കാരനായ ആയുഷ് അഷ്‌ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ഇന്നലെ രാത്രിയില്‍ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചതെന്നാണ് വിവരം. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പോ സംശയാസ്പദമായ തരത്തിലുള്ള മറ്റെന്തിങ്കിലും വസ്തുവോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും മരണ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാജസ്ഥാനിലും 17 വയസ്സുള്ള വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. രണ്ട് മാസം മുമ്പ് രാംപൂരില്‍ നിന്ന് കോട്ടയിലേക്ക് മാറിയ വിദ്യാര്‍ത്ഥി ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്സാം പരിശീലനത്തിനിടെയാണ് ജീവനൊടുക്കിയത്.
Discussion about this post