ബംഗളൂരു : പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചേർന്ന് എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, കർണാടകയിലെ കാലാബുരാഗി ജില്ലയിലാണ് സംഭവം. സംഭവത്തിൽ 10-14 വയസ് വരെ പ്രായമുള്ള അഞ്ച് ആൺകുട്ടികളെ പോലീസ് പിടികൂടി.
ജൂലൈ 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ട് വയസുകാരിയെ മിഠായിയും 10 രൂപയും കൊടുത്ത് വശത്താക്കുകയായിരുന്നു. തുടർന്ന് നാല് ആൺകുട്ടികൾ ചേർന്ന് പെൺകുട്ടിയെ അഞ്ചാമന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വെച്ച് അഞ്ച് പേരും മാറി മാറി പെൺകുട്ടിയെ പീഡിപ്പിച്ചു.
വീട്ടിലേക്ക് കരഞ്ഞുകൊണ്ട് പോയ പെൺകുട്ടിയോട് മാതാപിതാക്കളോട് ഇക്കാര്യം തുറന്നുപറഞ്ഞു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
സംഭവത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അഞ്ച് കുട്ടികളെ പിടികൂടി. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി 14 ദിവസം ജുവനൈൽ ഹോമിലേക്ക് വിട്ടിരിക്കുകയാണ്.
Discussion about this post