കൊല്ലം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ബുദ്ധിയില്ലാത്ത കഴുതയാണെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ. കഴുതയെ ഇനിയും മുഖ്യമന്ത്രിയാക്കാന്‍ കേരളം അനുവദിക്കരുതെന്നും ബിന്ദു കൃഷ്ണ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ വെച്ച് പറഞ്ഞു.
കൂടെ നില്‍ക്കുന്നവനെപ്പോലും കടിച്ച് കീറി കൊല്ലുന്ന സിംഹമാണ് പിണറായി വിജയനെന്നും അവര്‍ പറഞ്ഞു. അതേ സമയം പ്രസ്താവന വിവാദമായപ്പോള്‍ തന്റെ പ്രസംഗത്തെ വളച്ചൊടിക്കുകയായിരുന്നു എന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
ജി. സുധാകരന് ആലപ്പുഴയില്‍ നടത്തിയ പ്രസംഗത്തിലെ ഇത്തരം പരാമര്‍ശങ്ങള്‍ ഉദ്ധരിച്ച് താന്‍ വിശദീകരണം നടത്തുകയായിരുന്നു എന്ന് അവര്‍ പറഞ്ഞു.
Discussion about this post