കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ബസ് യാത്രക്കാരനാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. 24ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ലോറി ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വന്ന കല്ലട ബസ് ആണ് മറിഞ്ഞത്. പുലർച്ചെ 12.45ഓടെയായിരുന്നു അപകടം.
തലശേരിയിൽ നിന്ന് കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി കണ്ടെയ്‌നർ ലോറിയുമായാണ് ബസ് കൂട്ടിയിടിച്ചത്. ബസ് ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ മൂന്ന് തവണ മലക്കം മറിഞ്ഞുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
Discussion about this post