മൽകൻഗിരി: ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകര കേന്ദ്രത്തിൽ നിന്നും അതിർത്തി സംരക്ഷണ സേന സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. മാൽക്കംഗിരി ജില്ലയിലെ മരിഗെട്ട ഗ്രാമത്തിലായിരുന്നു സംഭവം. ഗംമ്പകൊൻട വനപ്രദേശത്തായിരുന്നു സുരക്ഷാ സേന പരിശോധന നടത്തിയത്.
രഹസ്യ വിവരങ്ങളെ അടിസ്ഥാനമാക്കിയായിരിന്നു ഉദ്യോഗസ്ഥരുടെ പരിശോധന. തിരച്ചിലിൽ ഇലക്ട്രിക് ടെറ്റോനേറ്റ്സ്, വെടിയുണ്ടകൾ, ഗ്രനൈഡ് മുതലായവ കണ്ടെടുത്തു. മാൽക്കംഗിരിയ്ക്ക് പുറമേ കൊരപുട്ട് ജില്ലയിലെ കമ്യൂണിസ്റ്റ് ഭീകര ബാധിത പ്രദേശങ്ങളിലും സുരക്ഷാ സേന പരിശോധന നടത്തി. കമ്യൂണിസ്റ്റ് ഭീകര ബാധിത പ്രദേശങ്ങൾ സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ്.
20 ഇലക്ട്രിക് ടെറ്റോനേറ്റ്സ്, 108 വെടിയുണ്ടകൾ, 20 ഗ്രനൈഡ്, സേഫ്റ്റിഫ്യൂസ്, സിന്തറ്റിക് ബെൽറ്റുകൾ എന്നിവ ഭീകര കേന്ദ്രങ്ങളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
Discussion about this post