ചെന്നൈ: തമിഴ്‌നടൻ അജിത്തിനെതിരെ സാമ്പത്തിക ആരോപണവുമായി നിർമ്മാതാവ് മാണിക്കം നാരായണൻ. വർഷങ്ങൾക്ക് മുൻപ് തന്റെ കൈയ്യിൽ നിന്നും വാങ്ങിയ വൻതുക ഇത് വരെ തിരിച്ച് നൽകിയിട്ടില്ലെന്നാണ് ആരോപണം. താൻ നിർമ്മിക്കുന്ന ചിത്രത്തിൽ അഭിനയിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം കടം വാങ്ങിയതെന്ന് നിർമ്മാതാവ് പറയുന്നു. കമൽഹാസൻ ചിത്രം വേട്ടയാട് വിളയാട്, പാർത്ഥിപൻ സംവിധാനം ചെയ്ത വിതഗൻ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവാണ് മാണിക്കം നാരായണൻ.
തന്റെ ചിത്രത്തിൽ അഭിനയിക്കാനോ പണം തിരിച്ച് നൽകാനോ അജിത്ത് തയ്യാറായിട്ടിലെന്ന് നിർമ്മാതാവ് പറയുന്നു. മാതാപിതാക്കൾക്ക് മലേഷ്യയിലേക്ക് ട്രിപ്പ് പോകാനെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. തന്റെ ചിത്രത്തിൽ അഭിനയിക്കാമെന്നും പ്രതിഫലത്തിൽ ഈ തുക കുറക്കാമെന്നുമായിരുന്നു അന്ന് പറഞ്ഞത്. എന്നാൽ തന്നെ ചതിച്ചെന്നും മാന്യത, അജിത്തിന്റെ മുഖംമൂടി മാത്രമാണെന്നും നിർമ്മാതാവ് പറയുന്നു.
ഒരു ചിത്രത്തിന് കോടികൾ പ്രതിഫലം വാങ്ങുന്നയാൾ തന്നെ എന്തിനാണ് ചതിക്കേണ്ടതെന്ന് നിർമ്മാതാവ് ചോദിക്കുന്നു. ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ ആരോപണങ്ങൾ.
Discussion about this post