ഡൽഹി : ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം. കനത്ത മഴ തുടർന്നതോടെ യമുനാനദിയിൽ ജലനിരപ്പ് അപകടരമാം വിധം ഉയർന്നു. 7,500 ഓളം ആളുകളാണ് പ്രളയഭീഷണി ഉയർന്നതോടു കൂടി ക്യാമ്പിൽ അഭയം തേടിയിരിക്കുന്നതെന്നാണ് ഡൽഹി സർക്കാരിന്റെ റിപ്പോർട്ട്.
ഡൽഹിയിൽ കനത്ത മഴ തുടരുന്ന 11 ജില്ലകളിൽ അപകട ഭീഷണി താരതമ്യേന കുറഞ്ഞ 6 ജില്ലകളിലാണ് നിലവിൽ ക്യാമ്പുകൾ സജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തെ മഴയെ തുടർന്ന് ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ അണക്കെട്ട് തുറന്ന് വിടുകയായിരുന്നു. അപ്രതീക്ഷതമായി അണക്കെട്ടിൽ നിന്ന് വെള്ളം കുത്തിയൊലിച്ചെത്തിയതോടെ യമുനാ നദിയിലെ ജലനിരപ്പും ഉയർന്നു.
കേന്ദ്ര ജല കമ്മീഷൻ്റെ റിപ്പോർട്ട് പ്രകാരം ചൊവ്വാഴ്ച രാവിലെ 6 മണിയോടെ പഴയ റെയിൽവേ പാലത്തിലെ ജലനിരപ്പ് 206.28 മീറ്ററായി ഉയർന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ നദിയിലെ വെള്ളം 206.65 മീറ്ററായി ഉയർന്ന് ക്രമേണ താഴുമെന്നാണ് പ്രതീക്ഷ. യമുനയിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയായ 204.50 മീറ്ററും, അപകട സൂചികയായ 205.33 മീറ്ററും മറികടന്നിരിക്കുകയാണ്. നിലവിൽ 206.28 മീറ്ററാണ് നദിയുടെ ജലനിരപ്പ്. ഇത് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പ്രളയഭീതി ഉയർത്തിയിരിക്കുകയാണ്.
പ്രളയ ബാധിത പ്രദേശത്തെ 35,000 ഓളം പേരടങ്ങിയ 7,500 പേരാണ് ക്യാമ്പിൽ അഭയം തേടിയിരിക്കുന്നത്. ഭക്ഷണ സാധനങ്ങളുൾപ്പടെയുളള അടിസ്ഥാന സൗകര്യങ്ങൾ ക്യാമ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. ജലസേചന വിഭാഗത്തിന്റെ 50 ബോട്ടുകളും സഹായത്തിനായി ലഭ്യമാക്കിയിട്ടുണ്ട്. പ്രളയ ബാധിത പ്രദേശങ്ങൾ ഡൽഹി ലഫ്റ്റണൽ ഗവർണർ സക്‌സേന സന്ദർശിച്ചു വിലയിരുത്തും. പ്രഗതി മൈദാൻ ടണൽ, മിൻന്റോ പാലം,സാക്കിറ എന്നീ പ്രദേശങ്ങളാണ് ഗവർണർ സന്ദർശിക്കുന്നത്.
Discussion about this post