ഇടുക്കി: പോലീസുകാരനെ ആക്രമിച്ച് പോക്‌സോ കേസ് പ്രതി. ഇടുക്കി തൊടുപുഴയിലാണ് പോലീസുകാരനെതിരെ ആക്രമണമുണ്ടായത്. ഭക്ഷണം കഴിക്കുന്നതിനായി കൈവിലങ്ങ് അഴിച്ചപ്പോഴായിരുന്ന അപ്രതീക്ഷിത ആക്രമണം. 15 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അഭിജത്താണ് ആക്രമണം നടത്തിയത്.
15 കാരിയുടെ രഹസ്യമൊഴിയെ തുടർന്നാണ് അഭിജിത്തിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇന്നലെ വൈകീട്ട് ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യുകയായിരുന്നു. പ്രതിയെയും കൊണ്ട് ജയിലിലേക്ക് പോകും വഴി ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ നിർത്തി. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചപ്പോൾ, പൊടുന്നനെ ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ ആദ്യം ചെറുക്കാൻ സാധിച്ചില്ലെങ്കിലും മൽപ്പിടുത്തത്തിലൂടെ പ്രതിയെ പോലീസുകാർ കീഴ്‌പ്പെടുത്തി. ആക്രമണത്തിൽ പോലീസുകാരന്റെ ഒരു പല്ല് പൊഴിഞ്ഞു പോയെന്നാണ് വിവരം.
Discussion about this post