Tuesday, October 14, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

ഇനിയില്ല മിലൻ കുന്ദേര : വിടവാങ്ങിയത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരെ തൂലിക ചലിപ്പിച്ചതിന് നാടുകടത്തപ്പെട്ട അതുല്യപ്രതിഭ ; ലോകശ്രദ്ധ നേടിയ “ദി അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ്” വിഖ്യാത കൃതി

by Brave India Desk
Jul 12, 2023, 07:23 pm IST
in Special, International
Share on FacebookTweetWhatsAppTelegram

“ഒരു ജന്മം അത് എത്ര ഭയങ്കരമോ സുന്ദരമോ ഉദാത്തമോ ആയിക്കൊള്ളട്ടെ , അത് നിരന്തരം ആവർത്തിക്കുന്നില്ലെങ്കിൽ ഈ ജന്മത്തിന്റെ ഭയാനകതയോ ലാവണ്യമോ ഔന്നത്യമോ കൊണ്ട് ഒരു കാര്യവുമില്ല….” ലോകമെങ്ങും ശ്രദ്ധ നേടിയ “ദി അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ്” എന്ന വിഖ്യാത കൃതിയുടെ തുടക്കത്തിൽ മിലൻ കുന്ദേര കുറിച്ച വരികൾ ആണിത്. ഇന്ന് ആവർത്തനമില്ലാത്ത ഒരു ലോകത്തേക്ക് യാത്രയായിരിക്കുകയാണ് പ്രശസ്തനായ ചെക്ക് സാഹിത്യകാരൻ മിലൻ കുന്ദേര. നീണ്ട 94 വർഷങ്ങൾ ഭൂമിയിൽ തന്റെ ‘ഉയിരടയാളങ്ങൾ’ പതിപ്പിച്ച് സാഹിത്യലോകത്തിന്റെ മുഴുവൻ സ്നേഹം ഏറ്റുവാങ്ങിയ ശേഷമാണ് അദ്ദേഹത്തിന്റെ മടക്കം.

ദീർഘകാലമായി മിലൻ കുന്ദേരയുടെ രചനകൾ പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണ സ്ഥാപനമായ ഗല്ലിമാർഡ് ആണ് ബുധനാഴ്ച അദ്ദേഹത്തിന്റെ മരണവിവരം പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ മരണവാർത്തയിൽ യൂറോപ്യൻ പാർലമെന്റ് ഒരു നിമിഷം മൗനമാചരിച്ചു.

Stories you may like

വികസിത് ഭാരത്; ആദ്യ എഐ ഹബ്ബ് പ്രമുഖ നഗരത്തിൽ; ഗൂഗിളിനൊപ്പം അദാനിയും എയർടെല്ലും

ചുമമരുന്ന് ദുരന്തം: വിഷാംശമുള്ള മൂന്ന് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

1929 -ൽ ചെക്കോസ്ലോവാക്യയിലാണ് മിലൻ കുന്ദേര ജനിക്കുന്നത്. സംഗീതജ്ഞനായിരുന്ന പിതാവിൽ നിന്നും സംഗീത ശാസ്ത്രത്തിലും സംഗീത രചനയിലും മികച്ച അറിവ് നേടി. സംഗീതത്തിനോടുള്ള ആ ഇഷ്ടം മിലൻ കുന്ദേരയുടെ മിക്ക കൃതികളിലും മ്യൂസിക് നൊട്ടേഷൻ ആയും അവലംബങ്ങൾ ആയും ഒക്കെ കാണാൻ കഴിയുന്നതാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെയും ജർമ്മൻ അധിനിവേശത്തിന്റെയും അനുഭവങ്ങൾ അക്കാലത്ത് കുന്ദേരയുടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിരുന്നു .
കൗമാരപ്രായത്തിൽ തന്നെ അദ്ദേഹം 1948-ൽ ചെക്കോസ്ലോവാക്യയിൽ അധികാരം പിടിച്ചടക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.

പ്രാഗിലെ ചാൾസ് യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി ഓഫ് ആർട്സിൽ സാഹിത്യത്തിലും സൗന്ദര്യശാസ്ത്രത്തിലും ആയിരുന്നു മിലൻ കുന്ദേര തുടർ പഠനം നടത്തിയത്. പിന്നീട് ചലച്ചിത്ര സംവിധാനത്തിലും തിരക്കഥ രചനയിലും താൽപര്യം തോന്നിയ അദ്ദേഹം ആ വിഷയത്തിലുള്ള പഠനങ്ങളിലേക്ക് കടന്നു. തുടർന്ന് 1950 ൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മിലൻ കുന്ദേരയെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കി. 1952-ൽ കുന്ദേര ബിരുദം നേടിയ ശേഷം, ഫിലിം ഫാക്കൽറ്റി അദ്ദേഹത്തെ ലോക സാഹിത്യത്തിൽ ലക്ചററായി നിയമിച്ചു. 1956-ൽ കുന്ദേരയെ പാർട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും 1970 ൽ പിന്നെയും പുറത്താക്കി.

പ്രാഗ് വസന്തത്തിൽ ശക്തമായ ഇടപെടലുകൾ നടത്തിയതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വീണ്ടും ഇടഞ്ഞു. 1979-ൽ മിലൻ കുന്ദേരയെ ചെക്കോസ്ലോവാക് പൗരത്വം റദ്ദ് ചെയ്തുകൊണ്ടാണ് അത്തവണ അവർ പ്രതികാരം ചെയ്തത്. ഫ്രാൻസിൽ അഭയം തേടിയ മിലൻ കുന്ദേരയ്ക്ക് തൊട്ടടുത്ത വർഷം തന്നെ ഫ്രാൻസ് പൗരത്വം നൽകി. 1989-ൽ വെൽവെറ്റ് വിപ്ലവം കമ്മ്യൂണിസ്റ്റുകാരെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയും മിലൻ കുന്ദേരയുടെ ജന്മരാജ്യം ചെക്ക് റിപ്പബ്ലിക്കായി പുനർജനിക്കുകയും ചെയ്തു. പക്ഷേ എന്നിട്ടും 40 വർഷങ്ങൾ കൂടി വേണ്ടി വന്നു മിലൻ കുന്ദേരയോട് ചെയ്തത് തെറ്റാണെന്ന് ആ രാജ്യത്തിന് ബോധ്യപ്പെടാൻ. 2019 ചെക്ക് റിപ്പബ്ലിക്കിന്റെ ഫ്രാൻസിലെ അംബാസിഡർ മിലൻ കുന്ദേരയ്ക്ക് ചെക്ക് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി കൊണ്ടാണ് 40 വർഷം മുമ്പ് ചെയ്ത തെറ്റ് തിരുത്തിയത്. പിന്നീട് 2021-ൽ കുന്ദേര തന്റെ സ്വകാര്യ ലൈബ്രറിയും ആർക്കൈവും താൻ ജനിച്ച് കുട്ടിക്കാലം ചെലവഴിച്ച ബ്രണോയിലെ പബ്ലിക് ലൈബ്രറിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചു.

1967-ൽ പ്രാഗ് വസന്തകാലത്ത് പ്രസിദ്ധീകരിച്ച ‘ദി ജോക്ക്’ ആണ് മിലൻ കുന്ദേരയുടെ ആദ്യ നോവൽ. കമ്മ്യൂണിസ്റ്റ് വിരുദ്ധ ഉള്ളടക്കം കൊണ്ട് വൈകാതെ തന്നെ ചെക്കോസ്ലോവാക്യയിൽ ഈ പുസ്തകം നിരോധിക്കപ്പെട്ടു. 2015 ൽ എഴുതിയ ‘ദി ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസ്’ ആണ് കുന്ദേരയുടെ അവസാന നോവൽ. 1984-ൽ പ്രസിദ്ധീകരിച്ച “ദി അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ്” എന്ന കൃതിയുടെ പേരിലാണ് അദ്ദേഹം ലോകമെങ്ങും അറിയപ്പെടുന്നത്. മിലൻ കുന്ദേരയുടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകവും അത് തന്നെയാണ്. ‘ഉയിരടയാളങ്ങൾ’ എന്ന പേരിൽ മലയാളത്തിലും ഈ പുസ്തകം തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

Tags: Czech writerparisMilan KunderaThe Unbearable Lightness of Being
Share15TweetSendShare

Latest stories from this section

കണ്ണീരായി ബിപിൻ ജോഷി ; ഹമാസ് ക്രൂരമായി കൊലപ്പെടുത്തിയ ബന്ദി ബിപിൻ ജോഷിയുടെ മൃതദേഹം ഇസ്രായേലിന് കൈമാറി

കണ്ണീരായി ബിപിൻ ജോഷി ; ഹമാസ് ക്രൂരമായി കൊലപ്പെടുത്തിയ ബന്ദി ബിപിൻ ജോഷിയുടെ മൃതദേഹം ഇസ്രായേലിന് കൈമാറി

ഇന്ത്യയുമായും മോദിയുമായുമുള്ള ബന്ധം ഉടൻ മെച്ചപ്പെടുത്തുക; ട്രംപിന് കത്തെഴുതി 21 യുഎസ് നിയമനിർമ്മാതാക്കൾ

ഇന്ത്യ മഹത്തായ രാജ്യം :മോദി “വളരെ നല്ല സുഹൃത്ത്”പ്രശംസിച്ച് ട്രംപ്

ഏപ്രിൽ 2 മുതൽ പരസ്പര തീരുവ ഏർപ്പെടുത്താൻ യുഎസ് ; ട്രംപിന്റെ  താരിഫ് ഭീഷണി ഇന്ത്യയെ ബാധിക്കുമോ?

“ഇതുപോലുള്ള യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ ഒരു വിദഗ്ദ്ധനാണ്”; അഫ്ഗാൻ-പാക് സംഘർഷത്തിൽ തള്ളിമറിച്ച് ട്രംപ്

പാക്-അഫ്ഗാൻ സംഘർഷം ഉച്ചസ്ഥായിലേക്ക്,മുന്നറിയിപ്പുമായി താലിബാൻ, അഫ്ഗാൻ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാകിസ്താൻ

പാക്-അഫ്ഗാൻ സംഘർഷം ഉച്ചസ്ഥായിലേക്ക്,മുന്നറിയിപ്പുമായി താലിബാൻ, അഫ്ഗാൻ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാകിസ്താൻ

Discussion about this post

Latest News

‘മംഗോളിയയുടെ വികസനത്തിൽ പ്രധാന പങ്കു വഹിക്കുന്നത് ഇന്ത്യയുടെ സഹകരണം’ ; പ്രധാനമന്ത്രി മോദിയെ കണ്ട് മംഗോളിയൻ പ്രസിഡന്റ് ഖുറേൽസുഖ് ഉഖ്‌ന

‘മംഗോളിയയുടെ വികസനത്തിൽ പ്രധാന പങ്കു വഹിക്കുന്നത് ഇന്ത്യയുടെ സഹകരണം’ ; പ്രധാനമന്ത്രി മോദിയെ കണ്ട് മംഗോളിയൻ പ്രസിഡന്റ് ഖുറേൽസുഖ് ഉഖ്‌ന

വികസിത് ഭാരത്; ആദ്യ എഐ ഹബ്ബ് പ്രമുഖ നഗരത്തിൽ; ഗൂഗിളിനൊപ്പം അദാനിയും എയർടെല്ലും

വികസിത് ഭാരത്; ആദ്യ എഐ ഹബ്ബ് പ്രമുഖ നഗരത്തിൽ; ഗൂഗിളിനൊപ്പം അദാനിയും എയർടെല്ലും

ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം, അജിത് അഗാർക്കറെ ട്രോളി മുഹമ്മദ് ഷമി; പറഞ്ഞത് ഇങ്ങനെ

ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം, അജിത് അഗാർക്കറെ ട്രോളി മുഹമ്മദ് ഷമി; പറഞ്ഞത് ഇങ്ങനെ

ചുമമരുന്ന് ദുരന്തം: വിഷാംശമുള്ള മൂന്ന് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ചുമമരുന്ന് ദുരന്തം: വിഷാംശമുള്ള മൂന്ന് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ചില രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ പരസ്യമായി ലംഘിക്കുന്നു ; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ചില രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ പരസ്യമായി ലംഘിക്കുന്നു ; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

അവന്റെ പിതാവ് ഒരു എൻആർഐയോ മുൻ സെലെക്ടറോ അല്ല, ഹർഷിത് റാണ വിവാദത്തിൽ മുൻ താരത്തിന് മറുപടിയുമായി ഗൗതം ഗംഭീർ

അവന്റെ പിതാവ് ഒരു എൻആർഐയോ മുൻ സെലെക്ടറോ അല്ല, ഹർഷിത് റാണ വിവാദത്തിൽ മുൻ താരത്തിന് മറുപടിയുമായി ഗൗതം ഗംഭീർ

കണ്ണീരായി ബിപിൻ ജോഷി ; ഹമാസ് ക്രൂരമായി കൊലപ്പെടുത്തിയ ബന്ദി ബിപിൻ ജോഷിയുടെ മൃതദേഹം ഇസ്രായേലിന് കൈമാറി

കണ്ണീരായി ബിപിൻ ജോഷി ; ഹമാസ് ക്രൂരമായി കൊലപ്പെടുത്തിയ ബന്ദി ബിപിൻ ജോഷിയുടെ മൃതദേഹം ഇസ്രായേലിന് കൈമാറി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

ദീപാവലിയെത്തി..ട്രെയിനിൽ യാത്ര ചെയ്യുന്നവർ ഇതൊന്നും കൊണ്ടുപോകരുതേ..: മുന്നറിയിപ്പുമായി റെയിൽവേ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies