പാകിസ്താന്റെ വെടിനിർത്തൽ അപേക്ഷ നിരസിച്ച് അഫ്ഗാനിസ്ഥാൻ. പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്,ഐഎസ്‌ഐ മേധാവി അസിം മാലിക്,മറ്റ് രണ്ട് പാകിസ്താൻ ജനറൽമാർ എന്നിവരുടെ വിസ അപേക്ഷയും അഫ്ഗാനിസ്താൻ നിരസിച്ചു.
പാകിസ്താൻ ഭരണകൂടത്തിന് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖിയും രംഗത്തെത്തിയിരുന്നു. പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്നില്ലെങ്കിൽ അഫ്ഗാനിസ്താന് മറ്റ് വഴികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാന്റെ അതിർത്തികളും ദേശീയ താത്പര്യവും സംരക്ഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെ അഫ്ഗാനിസ്താനിലെ താസിബാനിലെ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്താൻ.
Discussion about this post