പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നരേന്ദ്ര മോദിയെ “വളരെ നല്ല സുഹൃത്ത്” എന്ന് വിശേഷിപ്പിച്ച ട്രംപ്. മോദിയുടെ നേതൃത്വത്തെ പ്രശംസിച്ചു .
ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്, അതിന്റെ തലപ്പത്ത് എന്റെ വളരെ നല്ലൊരു സുഹൃത്തുണ്ട്, അദ്ദേഹം മികച്ച കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്.” “ പാകിസ്താനും ഇന്ത്യയും വളരെ നന്നായി ഒരുമിച്ച് മുന്നോട്ടുപോകാൻ പോകുന്നു, അല്ലേ?” തൊട്ടുപിന്നിൽ നിന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനോട് ട്രംപ് ചോദിക്കുകയും ചോദ്യത്തിന് അദ്ദേഹം പുഞ്ചിരിക്കുകയും ചെയ്തു. “എന്നെ സംബന്ധിച്ചിടത്തോളം അവർ രണ്ടും മഹത്തായ നേതാക്കന്മാരാണ്,” ട്രംപ് പറഞ്ഞു.
ഈജിപ്തിലെ ഷാം എൽ ഷെയ്ഖ് ഉച്ചകോടിയിൽ സംസാരിക്കവെയാണ് ഈ പരാമർശങ്ങൾ.ഉച്ചകോടിയിൽ, ഷെഹബാസ് ഷെരീഫ് ആഗോള സമാധാന ശ്രമങ്ങളിൽ ട്രംപിന്റെ പങ്കിനെ പ്രശംസിക്കുകയും മരിയ കൊറീന മച്ചാഡോയ്ക്ക് ലഭിച്ച നൊബേൽ സമ്മാനത്തിനായി അദ്ദേഹത്തെ വീണ്ടും നാമനിർദ്ദേശം ചെയ്യുകയും ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു യുഎസ് പ്രസിഡന്റിന്റെ ഈ പ്രതികരണം.
Discussion about this post