ഇന്ത്യയിൽ ആദ്യ എഐ ഹബ്ബ് സ്ഥാപിക്കാൻ ് പദ്ധതിയുമായി ഗൂഗിൾ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് എഐ ഹബ്ബ് ഒരുങ്ങുക. എ ഐ ഹബ്ബിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ. വ്യക്തമാക്കി. ഡൽഹിയിൽ ഗൂഗിൾ സംഘടിപ്പിച്ച ‘ഭാരത് എ.ഐ ശക്തി’ പരിപാടിയിലാണ് പുതിയ പ്രഖ്യാപനം. ഇന്ത്യയിൽ ഗൂഗ്ൾ എ.ഐ ഹബ് തുടങ്ങുന്നതിലൂടെ എ.ഐ നവീകരണം ത്വരിതപ്പെടുത്തുന്നതിനും ഇന്ത്യയുടെ വളർന്നുവരുന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിനും ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞതായി സുന്ദർ പിച്ചൈ അറിയിച്ചു
വിശാഖപട്ടണത്ത് ഭീമൻ ഡാറ്റാ സെന്ററും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രവും സ്ഥാപിക്കുമെന്നാണ് ഗൂഗിൾ പ്രഖ്യാപിച്ചത്. അമേരിക്കക്ക് പുറത്തുള്ള ഏറ്റവും വലിയ എ ഐ ഹബ്ബാണിത്.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ബില്യൺ യു എസ് ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു.കേന്ദ്രസർക്കാരിന്റെ വികസിത് ഭാരത് 2047 ദൗത്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
വിശാഖപട്ടണത്ത് ഗൂഗിളുമായി ചേർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ കാമ്പസ് സ്ഥാപിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇന്ത്യയിലെ ആദ്യത്തെ എഐ ഹബ് സ്ഥാപിക്കുന്നതിനായി ഭാരതി എയർടെൽ ഗൂഗിളുമായി കൈകോർക്കുകയാണ്. ഇതോടെ, ഇന്ത്യയ്ക്ക് ഏറെ ആവശ്യമുള്ള എഐ വർക്ക്‌ലോഡുകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു ഗിഗാവാട്ട് സ്‌കെയിൽ ഡാറ്റാ സെന്റർ എയർടെൽ സ്ഥാപിക്കും
Discussion about this post