എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം സ്വർണം പിടികൂടി. ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
1721 ഗ്രാം സ്വർണമാണ് കസ്റ്റംസ് വിമാനത്തിൽ നിന്നും കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം യാത്രക്കാർക്കായി വെച്ചിരുന്ന മാഗസിനുള്ളിലായിരുന്നു ഒളിപ്പിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് വിമാനത്തിൽ പരിശോധന നടത്തിയത്.
അബൂദാബിയിൽ നിന്നാണ് ഇൻഡിഗോ വിമാനം നെടുമ്പാശ്ശേരിയിൽ എത്തിയത്.
പിടികൂടിയ സ്വർണത്തിന് ഏകദേശം 83 ലക്ഷം രൂപ വില വരുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെയും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും രഹസ്യമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയിരുന്നു. സംഭവത്തിൽ മലപ്പുറം സ്വദേശി പിടിയിലായിരുന്നു.
Discussion about this post