ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ വസതിയിലേക്ക് താമസം മാറാൻ ഒരുങ്ങി മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. ഷീല ദീക്ഷിതിന്റെ മകനും കോൺഗ്രസ് എംപിയുമായ സന്ദീപ് ദീക്ഷിതാണ് നിലവിൽ ഈ വസതിയിൽ താമസിക്കുന്നത്.1991 മുതൽ 1998 വരെ തുടർച്ചയായി, ഷീല ദീക്ഷിത് ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് വീട് മാറിയെങ്കിയിലും 2015 ന് ശേഷം അവർ വീണ്ടും ഇതേ ഫ്ലാറ്റിലേക്ക് മാറിയിരുന്നു.
സെക്യൂരിറ്റി ഏജൻസിയിൽ നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം സന്ദീപ് ദീക്ഷിതുമായി രാഹുൽ ഗാന്ധി വാടക കരാർ ഒപ്പിട്ടു. ഹുമയൂൺ ശവകുടീരത്തിന് പിന്നിലായാണ് ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. ഈസ്റ്റിലെ ബി12 എന്നതായിരിക്കും ഇനി രാഹുലിന്റെ മേൽവിലാസം.
ഇതിന് പിന്നാലെ ഏപ്രിൽ 22 ന് രാഹുൽ തുഗ്ലക്ക് ലെയിനിലെ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. തുടർന്ന് അമ്മ സോണിയാ ഗാന്ധിക്കൊപ്പം ജൻപഥിലെ വസതിയിലായിരുന്നു അദ്ദേബം കഴിഞ്ഞത്. 2004 ൽ അമേഠിയിൽ നിന്നും എംപിയായത് മുതൽ രാഹുൽ താമസിച്ചിരുന്നത് പന്ത്രണ്ടാം തുഗ്ലക് ലെയിനിലെ വസതിയിലായിരുന്നു.
Discussion about this post