തിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിൽ ഇ ശ്രീധരൻറെ ബദൽ നിർദ്ദേശങ്ങൾ പരിഗണിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും.
കെ റെയിൽ പ്രതിനിധികളും ചർച്ചയുടെ ഭാഗമായേക്കുമെന്നാണ് വിവരം. ഡിപിഐർ മാറ്റുന്നതടക്കം പരിഗണനയിലുണ്ട്. ഇ ശ്രീധരന്റെ നിർദ്ദേശങ്ങൾ പരിഗണിച്ചതിന് ശേഷം കെ റെയിൽ കോർപ്പറേഷന്റെ അഭിപ്രായം കൂടി വിഷയത്തിൽ തേടും.
കഴിഞ്ഞ ദിവസം ഇ ശ്രീധരൻ ബദൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിലവിലെ കെ റെയിൽ പദ്ധതി അപ്രായോഗികമാണെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ഡിപിആർ മാറ്റണമെന്നും ഇ ശ്രീധരൻ പറയുന്നു. തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് മറ്റൊരു ബദൽ. ഇത് വഴി ചെലവ് വൻതോതിൽ കുറയും ഭൂമി വലിയ തോതിൽ ഏറ്റെടുക്കേണ്ട ആവശ്യം വരുന്നില്ല. അതേസമയം വേഗത കൂട്ടാൻ സ്റ്റാൻഡേഡ് ഗേജ് ആക്കി തന്നെ നിലനിർത്തണമെന്നും ഇ ശ്രീധരൻ മുന്നോട്ട് വച്ച നിർദ്ദേശത്തിൽ പറയുന്നു.
Discussion about this post