ആലപ്പുഴ: പുന്നപ്രയിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറവൂർ കാട്ടുങ്കൽ സ്വദേശി സുജീഷാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ സുജീഷിനെ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഹരിപ്പാട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറാണ് മരിച്ച സുജീഷ്.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. അദ്ദേഹത്തിന് ജോലി സംബന്ധമായ മാനസിക സംഘർഷം ഉണ്ടായിരുന്നുവെന്നാണ് സൂചന.
Discussion about this post