ന്യൂഡൽഹി: ഇന്ത്യയുടെ വടക്ക്പടിഞ്ഞാറൻ മേഖലയിൽ നിന്നും കാലവർഷം കിഴക്ക്- വടക്ക്കിഴക്കൻ മേഖലയിലേക്ക് നീങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കിഴക്ക്-വടക്ക്കിഴക്കൻ മേഖലയിൽ അടുത്ത അഞ്ചു ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബിഹാർ, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മധ്യ-വടക്ക്-കിഴക്കൻ മേഖലയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെയും ഇന്നുമായി 204.4 മില്ലിമീറ്ററിലധികം അതിശക്തമായ മഴ രേഖപ്പെടുത്തിയതിനാലാണ് ബിഹാർ, മേഘാലയ, ഹിമാലയൻ മേഖലകൾ, പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.
ബിഹാർ, മേഘാലയ, അസം, ഉത്തർപ്രദേശ്, എന്നിവിടങ്ങളിൽ ഇന്ന് 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ബുധനാഴ്്ച ഹരിദ്വാർ, രുദ്രപ്രയാഗ്, ഡെറാഡൂൺ എന്നിവിടങ്ങളിൽ 124 മില്ലിമീറ്ററിലധികം ശക്തമായ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. കനത്ത മഴയിൽ മണ്ണിടിച്ചിൽ, ഉരുൾപ്പൊട്ടൽ എന്നിവയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കാലാവസ്ഥാ വകുപ്പിന്റെ അലേർട്ട്
റെഡ് അലേർട്ട് – ബിഹാർ, മേഘാലയ, ഹിമാലയൻ മേഖലകൾ, പശ്ചിമബംഗാൾ, സിക്കിം – ഇന്നും അതിതീവ്രമഴക്ക് സാധ്യത
ഓറഞ്ച് അലേർട്ട് – ബിഹാർ, മേഘാലയ, അസം, ഉത്തർപ്രദേശ് – ഇന്ന് അതിതീവ്ര മഴക്ക് സാധ്യത.
Discussion about this post