ഇസ്ലാമാബ്: കഴുത്തൊപ്പമുള്ള കടക്കെണിയിൽ നിന്ന് രക്ഷപ്പെടാനാകാതെ പാകിസ്താൻ. രാജ്യത്തിന്റെ പല മേഖലകളും ഇപ്പോൾ കുടിശ്ശികകൾ അടച്ച് തീർക്കാനാവാതെ, പ്രവർത്തനം നിർത്തേണ്ട അവസ്ഥയിൽ എത്തി നിൽക്കുകയാണ്. ഇപ്പോഴിതാ കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരിൽ റിയാദ് എയർപോർട്ട് അതോറിറ്റിയിൽ നിന്ന് പാകിസ്താൻ എയർലൈൻസിന് അന്തിമ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നുവെന്നാണ് വിവരം.
ജൂലൈ 15നകം കുടിശ്ശിക വരുത്തിയ 82 ലക്ഷം റിയാൽ അടച്ച് തീർക്കണമെന്നാണ് നിർദേശം. ഇതിൽ വീഴ്ച വരുത്തിയാൽ പാകിസ്താൻ എയർലൈൻസിന്റെ വിമാന സർവീസുകൾ താറുമാറാകും.
വളരെ മോശം പ്രവർത്തനം കാഴ്ച വയ്ക്കുന്ന പിഐഎ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. 2023 ജൂണിന് മുമ്പായി 22 ബില്യൺ പാകിസ്താൻ രൂപ കുടിശ്ശികയായി അടച്ചുതീർക്കാനുണ്ടെന്ന് റിപ്പോർട്ടുണ്ട്.പാകിസ്താൻ എയർലൈൻസിന് വിമാനം വാടകയ്ക്ക് നൽകിയ വിമാനം കോസാംസംമ്പൂരിൽ വച്ച് തങ്ങളുടെ വിമാനം പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ടായിരുന്നു.
കടം നൽകിയ പണം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ യുഎസിൽ വില്ലീസ് ലീസിങ് പിഐഎക്കെതിരേ കേസ് കൊടുത്തിരുന്നു. ഈ കേസ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.
Discussion about this post