തിരുവനന്തപുരം: ഇന്ന് ലോകം ഏറെ ആശങ്കയോടെ കാണുന്ന ഒന്നാണ് കാലാവസ്ഥാ വ്യതിയാനം. അത് ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല എന്നത് കൊണ്ടാണ് പരിഹാരമാർഗങ്ങൾ തേടി മനുഷ്യൻ അലയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇംപാക്ട് ഇൻറർവെൻഷൻസ് ഇൻ സസ്റ്റെയ്നബിലിറ്റി ആൻറ് ക്ലൈമറ്റ് ചെയ്ഞ്ച്’ എന്ന വിഷയത്തിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ഒരു ശിൽപശാല സംഘടിപ്പിച്ചു.
ശിൽപശാലയിൽ കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ അത്യാധുനിക സാങ്കേതിക വിദ്യകളും നൂതനാശയങ്ങളും അവതരിപ്പിച്ചു. കേരള ശുചിത്വ മിഷൻ, കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) എന്നിവയുടെ സഹകരണത്തോടെ ഭൗമ എൻവിറോടെക് പ്രൈവറ്റ് ലിമിറ്റഡാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്.ദ്രാവകമാലിന്യ പരിപാലനത്തിലെ നൂതനവും വികേന്ദ്രീകൃതവുമായ സമീപനം, സാനിറ്റേഷൻ ആസ് എ സർവീസ്, മണ്ണ് പുനരുദ്ധാരണം, ശുചിത്വത്തിനായുള്ള മൈക്രോ എൻറർപ്രൈസസ് എന്നിവയിലും ശിൽപശാലയിൽ ചർച്ച നടന്നു.
ശിൽപശാലയിൽ ഗവേഷകർ, വിദഗ്ധർ, സർക്കാർ ഏജൻസികൾ, കോർപറേറ്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കെ-ഡിസ്ക് എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. കെ എം. എബ്രഹാം ശിൽപശാലയിൽ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉദ്ഘാടന പ്രസംഗം നടത്തി.
ബിറ്റ്സ് പിലാനിയിലെ ഡീൻ ഡോ. ശ്രീകാന്ത് മുട്നൂരി, ഡൽഹിയിലെ വാഷ് ഇൻസ്റ്റിറ്റ്യൂട്ടിലെ മാനേജിംഗ് ട്രസ്റ്റിയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. അറുമുഖം കാളിമുത്തു, സിഐഐ – ഐഡബ്ളുഎൻ ചെയർവുമൺ ബിൻസി ബേബി, ബാക്ട്രീറ്റ് എൻവയോൺമെൻറൽ സൊല്യൂഷൻസ് എൽഎൽപി, ഗോവയിലെ ടെക്നോളജി ഓഫീസർ മിധു ഉണ്ണിത്താൻ, വുമൺ ലീഡ് ഇന്ത്യ ഫെലോ ശ്രീജ സന്തോഷ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
Discussion about this post