ന്യൂഡൽഹി : പബ്ജി കളിക്കിടെ ഉണ്ടായ പ്രണയവും തുടർന്ന് കാമുകനെ അന്വേഷിച്ച് പാകിസ്താനി യുവതിയെ ഇന്ത്യയിലേക്ക് എത്തിയ സംഭവവുമെല്ലാം നവമാദ്ധ്യങ്ങളിൽ ഏറെ ചർച്ചായായിരുന്നു. സീമ ഹൈദർ എന്ന യുവതിയാണ് യുപി സ്വദേശിയായ സച്ചിന് വേണ്ടി നേപ്പാൾ വഴി ഇന്ത്യയിലെത്തിയത്. നാല് കുട്ടികളോടൊപ്പം അനധികൃതമായി രാജ്യത്ത് പ്രവേശിച്ച യുവതിയെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ താമസിപ്പിച്ചതിന് സച്ചിനെയും ജയിലിൽ അടച്ചു. തുടർന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഇവർ ഒന്നിച്ച് ജീവിക്കാൻ ആരംഭിച്ചിരിക്കുകയാണ്. ഇനി പാകിസ്താനിലേക്ക് തിരികെ പോകുന്നില്ലെന്നാണ് ഹിന്ദു മതം സ്വീകരിച്ച യുവതി പറയുന്നത്.
എന്നാൽ ഇത് ആദ്യത്തെ സംഭവമല്ല. നേരത്തെയും പാകിസ്താനിൽ നിന്ന് പെൺകുട്ടികൾ ഇന്ത്യൻ യുവാക്കളുമായി പ്രണയത്തിലാവുകയും അവരെ അന്വേഷിച്ച് രാജ്യത്തെത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ പാകിസ്താൻ സ്വദേശിയായ ഇഖ്ര ജീവാനി കാമുകനെ അന്വേഷിച്ച് ഇന്ത്യയിലെത്തിയിരുന്നു. ഓൺലൈനിൽ ലൂഡോ ഗെയിം കളിച്ച് പരിചയപ്പെട്ട 25 കാരനായ മുലായം സിംഗ് യാദവുമായി 16 കാരിയായ ഇഖ്ര പ്രണയത്തിലായിരുന്നു. കോളേജിലേക്കാണെന്ന് പറഞ്ഞ് വീടുവിട്ട് ഇറങ്ങിയ ഇഖ്ര മുലായത്തെ വിവാഹം കഴിച്ചു. ബംഗളൂരുവിലെത്തിയതിന് പിന്നാലെ യുവതി തന്റെ പേര് ഉൾപ്പെടെ മാറ്റി റാവ യാദവ് എന്നാക്കി.
താൻ ഇന്ത്യയിലെത്തിയ വിവരം പെൺകുട്ടി പാകിസ്താനിലെ തന്റെ കുടുംബത്തെ വിളിച്ച് അറിയിച്ചിരുന്നു. പാകിസ്താൻ യുവതി ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് ഈ വർഷം ജനുവരിയിലാണ് ഇഖ്‌റയെയും മുലായത്തെയും ബംഗളൂരു പോലീസ് ഈ വർഷം അറസ്റ്റ് ചെയ്തത്. തുടർന്ന് ഫെബ്രുവരി 19ന് വാഗാ അതിർത്തിയിൽ വെച്ച് ഇഖ്‌റയെ പാകിസ്ഥാൻ അധികൃതർക്ക് കൈമാറി.
Discussion about this post