പത്തനംതിട്ട: 17കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പത്തനംതിട്ട അടൂരിലായിരുന്നു സംഭവം. കാമുകൻ ഉൾപ്പെടെ ആറ് പേരെ സംഭവത്തിൽ അടൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് ചൈൽഡ്‌ലൈൻ പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലായിരുന്നു കാമുകനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. റിപ്പോർട്ടിന് പിന്നാലെ പെൺകുട്ടിയെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇതിൽ കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായി. ഇതോടെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇതിനിടെ കാമുകനും സുഹൃത്തുക്കളും ഒളിവിൽ പോയിരുന്നു. പീഡനം നടന്നതായി വ്യക്തമായതോടെ പോലീസ് ഇവർക്കായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഇവരിൽ നാല് പേരെ ആലപ്പുഴയിൽ നിന്നും രണ്ട് പേരെ പത്തനംതിട്ടയിൽ നിന്നുമാണ് പിടികൂടിയത്.
ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷമാകും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക.












