ബംഗളൂരു: സ്വന്തം ഭാര്യയെ സുഹൃത്ത് ബ്രെയിൻ വാഷ് ചെയ്ത് തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി യുവാവ്. ബംഗളൂരുവിലാണ് സംഭവം. സ്വകാര്യ ഫാക്ടറി ജീവനക്കാരനായ അജിത്ത് തന്റെ ഭാര്യ ലൗഹിഹാദിന് ഇരയായെന്നാണ് ആരോപിക്കുന്നത്.
താനും ഭാര്യയും തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി. ഈ കുടുംബപ്രശ്‌നങ്ങൾ സംസാരിച്ച് തീർക്കാനായി തന്റെ കുടുംബസുഹൃത്ത് ഇടപെട്ടു. ഭാര്യയുമായി സുഹൃത്ത് ബന്ധം ഉണ്ടാക്കുകയും ക്രമേണ യുവതിയെ ബ്രയിൻവാഷ് ചെയ്യുകയും ആയിരുന്നു.
സൽമാനും തന്റെ ഭാര്യയും ചേർന്നുള്ള അർദ്ധനഗ്ന ചിത്രങ്ങൾ കണ്ടപ്പോഴാണ് അജിത്തിന് താൻ ചതിക്കപ്പെടുകയാണെന്ന് മനസിലായത്. ഭാര്യയെ ബ്രയിൻവാഷ് ചെയ്ത് മതം മാറ്റുകയായിരുന്നു സൽമാന്റെ ഉദേശ്യമെന്ന് അജിത്ത് പറയുന്നു. സഹോദരി എന്നാണ് സൽമാൻ തന്റെ ഭാര്യയെ വിളിച്ചിരുന്നതെന്ന് അജിത്ത് കൂട്ടിച്ചേർത്തു.
ഏപ്രിലിൽ അജിത്തിന്റെ ഭാര്യ മാതാപിതാക്കളുടെ വീട്ടിൽ പോയിരുന്നു, പിന്നീട് തിരികെ വരാൻ വിസമ്മതിച്ചു. ഇതിനിടെയാണ് സൽമാന്റെയും യുവതിയുടെയും സ്വകാര്യ ചിത്രങ്ങൾ ലഠഭിക്കുന്നത്. ഈ ചിത്രങ്ങളെ കുറിച്ച് അജിത്ത് ചോദിച്ചപ്പോൾ ഭാര്യ തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടു. തനിക്ക് സൽമാനൊപ്പം കഴിയാൻ ആഗ്രഹമുണ്ടെന്ന് ഭാര്യ തുറന്ന് പറഞ്ഞു.
ഭാര്യ ലൗ ജിഹാദിന്റെ ഇരയായി മാറിയെന്നാണ് അജിത്തിന്റെ ആരോപണം. ഭാര്യയെ ആദ്യം സഹോദരിയെന്ന് വിളിച്ച് സൽമാൻ അടുത്തിടപഴകുകയും പിന്നീട് ബ്രെയിൻ വാഷ് ചെയ്യുകയും ചെയ്തുവെന്നും ഇപ്പോൾ അവളെ മതംമാറ്റാൻ ഒരുങ്ങുന്നുവെന്നും അജിത്ത് പറയുന്നു.
Discussion about this post