ഡല്‍ഹി: 1984 ല്‍ നടന്ന സിക്ക് വിരുദ്ധകലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡല്‍ഹി കോടതി സി.ബി.ഐയ്ക്ക് ഉത്തരവ് നല്കി. അഡീഷണല്‍ ചീഫ് മൊട്രോപൊളിറ്റന് മജിസ്റ്റട്രേറ്റ് സൗരവ് പ്രതാപ് സിങ് ലാലെറാണ് ജഗദീഷ് ടൈറ്റ്ലറിന് ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള സി.ബി. ഐയുടെ റിപ്പോര്‍ട്ട് തള്ളിയത്.
ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരെയുള്ള എല്ലാ കേസുകളും 2007 നവംബറില്‍ സി.ബി.ഐ പുനരന്വേഷണം നടത്തി അവസാനിപ്പിക്കുകയായിരുന്നു. കലാപത്തില്‍ ജഗദീഷ് ടൈറ്റ്ലറുടെ പങ്കിന് തെളിവുകളോ സാക്ഷികളോ ഇല്ലെന്നാണ് അന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
2009 മാര്‍ച്ചില്‍ സി.ബി.ഐ. തങ്ങളുടെ അവസാന റിപ്പോര്‍ട്ടില്‍ ജഗദീഷ് ടൈറ്റ്ലറെ കുറ്റവിമുക്തനാക്കി, ഇത് പ്രതിപക്ഷ സംഘടനകളുടെയും സിഖ് വംശജരുടെയും പ്രതിഷേധത്തിനിടയാക്കി. കലാപത്തിലു ശേഷം പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ട നാനാവതി കമ്മീഷന് റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് (ഐ) നേതാക്കളായ ജഗദീഷ് ടൈറ്റ്ലര്‍, സജ്ജന്‍ കുമാര്‍, എച്ച്.കെ.എല്‍. ഭഗത് എന്നിവര്‍ക്കും അന്നത്തെ പോലീസ് കമ്മീഷണറായിരുന്ന എസ്.സി. ടാണ്ഡനും കലാപത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കിയതാണ്.
Discussion about this post