1974 ൽ ആന്ധ്രപ്രദേശിലെ ഹൈദരാബാദിൽ ഇന്ത്യയുടെ രണ്ടാം രാഷ്ട്രപതി സർവേപ്പള്ളി രാധാകൃഷ്ണന്റെ മരുമകനായി ജനിച്ച വങ്കിപുരപ്പു വെങ്കട സായ് ലക്ഷ്മണിനെ നമ്മൾ ഇന്ത്യക്കാർ അറിയുന്നത് വി വി എസ് ലക്ഷ്മൺ എന്ന ക്രിക്കറ്റ് താരമായാണ്. 16 വർഷം നീണ്ട തന്റെ കരിയറിൽ അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അഭിമാനമായിരുന്നു. അതുകൊണ്ടുതന്നെയാണ് വി വി എസ് എന്ന അദ്ദേഹത്തിന്റെ ചുരുക്കപ്പേരിനെ ക്രിക്കറ്റ് ലോകത്തെ പലരും വെരി വെരി സ്പെഷ്യൽ എന്നാക്കി മാറ്റിയത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇതുവരെ 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് വി വി എസ് ലക്ഷ്മൺ. ക്രിക്കറ്റ് താരമായി തുടങ്ങി പിന്നീട് ക്രിക്കറ്റ് കമന്റേറ്റർ കൂടി ആയ ലക്ഷ്മൺ നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) തലവനും ഇന്ത്യയുടെ അണ്ടർ 19, ഇന്ത്യ എ ടീമുകളുടെ മുഖ്യ പരിശീലകനുമാണ്.
എന്നാൽ ആദ്യം ഒരു ക്രിക്കറ്റ് കളിക്കാരൻ ആകുന്നതിനെക്കുറിച്ച് താൻ ചിന്തിച്ചിരുന്നത് പോലുമില്ല എന്നാണ് വി വി എസ് ലക്ഷ്മൺ പറയുന്നത്. ഒരു ഡോക്ടർ കുടുംബത്തിൽ നിന്നുള്ള ലക്ഷ്മൺ വൈദ്യശാസ്ത്ര രംഗത്തേക്ക് പോകാനായി തന്നെയായിരുന്നു തയ്യാറെടുത്തിരുന്നത്. ലക്ഷ്മണിന്റെ മാതാപിതാക്കൾ വിജയവാഡയിലെ ഡോക്ടർമാരായ ശാന്താറാം, സത്യഭാമ എന്നിവരാണ്. ഹൈദരാബാദിലെ ലിറ്റിൽ ഫ്ലവർ ഹൈസ്‌കൂളിലാണ് ലക്ഷ്മൺ പഠിച്ചത്. പ്രീഡിഗ്രി പഠനത്തിനു ശേഷം അദ്ദേഹം ഒരു മെഡിക്കൽ എൻട്രൻസ് കോച്ചിങ് സ്കൂളിൽ ചേർന്നെങ്കിലും 17-ാം വയസ്സിൽ തന്റെ ജീവിതം പൂർണ്ണമായും മാറ്റിമറിക്കുന്ന ഒരു തീരുമാനമെടുക്കുകയായിരുന്നു.
തന്റെ വഴി ക്രിക്കറ്റ് ആണെന്ന് അവൻ തെരഞ്ഞെടുത്തു. അവന്റെ ആ തീരുമാനത്തെ മാതാപിതാക്കൾ എതിർത്തില്ല. സ്വന്തം സ്വപ്നത്തെ പിന്തുടരാൻ അവർ അവന് അനുമതി നൽകി. വി വി എസ് ലക്ഷ്മൺ ബിസിസിഐ ഡോട്ട് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത് “എന്റെ മാതാപിതാക്കളെപ്പോലെ ഒരു ഡോക്ടറാകാനായിരുന്നു ഞാൻ കുട്ടിക്കാലത്ത് ആഗ്രഹിച്ചത്. അവർ എന്റെ മാതൃകയായിരുന്നു. എനിക്ക് മെഡിക്കൽ സീറ്റ് കിട്ടുകയും ചെയ്തിരുന്നു. ക്രിക്കറ്റും മെഡിസിനും തിരഞ്ഞെടുക്കേണ്ടി വന്ന എന്നെ സംബന്ധിച്ചിടത്തോളം അത് ഒരുപക്ഷേ ഏറ്റവും പ്രയാസമേറിയ കാലഘട്ടമായിരുന്നു. ഭാഗ്യവശാൽ, എന്റെ മാതാപിതാക്കൾ എനിക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകി. അങ്ങനെ 17-ാം വയസ്സിലാണ് ഞാൻ ക്രിക്കറ്റിൽ രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന എന്റെ സ്വപ്നം പിന്തുടരാൻ തുടങ്ങിയത്” എന്നാണ്.
സർ വിവിയൻ റിച്ചാർഡ്‌സ്, ഡേവിഡ് ഗോവർ, ഗ്രെഗ് ചാപ്പൽ എന്നിവരായിരുന്നു ലക്ഷ്മണന്റെ ആരാധനാ താരങ്ങൾ. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഇന്ത്യൻ നായകന്മാർ സുനിൽ ഗവാസ്‌കറും കപിൽ ദേവും ആയിരുന്നു. വിവിഎസ് ലക്ഷ്മണിന്റെ വാക്കുകൾ പ്രകാരം “ടീം സമ്മർദ്ദത്തിലായിരിക്കുമ്പോൾ കഠിനമായ സാഹചര്യങ്ങളിൽ കളിക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. പ്രതികൂല സാഹചര്യങ്ങളാണ് എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുത്തത്. ചെറുപ്പം മുതലേ ഹൈദരാബാദിന്റെ പ്രധാന ബാറ്റ്‌സ്മാൻ ആകേണ്ടി വന്നതിൽ നിന്നാണ് ഇത് ഉണ്ടായതെന്ന് ഞാൻ ഊഹിക്കുന്നു. ടീം കഷ്ടപ്പെടുമ്പോൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് എന്റെ പതിവായിരുന്നു. സാങ്കേതികതയ്ക്കും വൈദഗ്ധ്യത്തിനും പുറമെ സമ്മർദ്ദ സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള കഴിവാണ് ബാറ്റ്സ്മാൻ എന്ന നിലയിൽ എന്റെ ഏറ്റവും വലിയ ശക്തിയെന്ന് ഞാൻ കരുതുന്നു.
തന്നോടൊപ്പം കളിച്ചിട്ടുള്ള ചില ക്രിക്കറ്റ് താരങ്ങളും തന്റെ കരിയറിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ലക്ഷ്മൺ പറയുന്നു . സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ തുടങ്ങിയ താരങ്ങൾ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരാണ്. സച്ചിന്റെ മിടുക്ക്, ദ്രാവിഡിന്റെ സ്വഭാവം, കുംബ്ലെയുടെ മനോഭാവം , സൗരവിന്റെ ധൈര്യം ഇതിനെയെല്ലാം അദ്ദേഹം വളരെയധികം പ്രശംസിച്ചു.
16 വർഷത്തെ ക്രിക്കറ്റ് കളിക്കാരനെന്ന നിലയിലുള്ള ജീവിതത്തെക്കുറിച്ചും താൻ എങ്ങനെ ഓർമ്മിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും ചോദിച്ചപ്പോൾ “16 വർഷത്തെ എന്റെ കരിയറിനെ കുറിച്ച് ഓർക്കുമ്പോൾ, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ വിജയിക്കാനും എന്റെ പ്രിയപ്പെട്ട രാജ്യത്തിന് വേണ്ടി വിജയങ്ങൾ ഉറപ്പിക്കാനും കഴിഞ്ഞു എന്നുള്ളതിൽ ആശ്വാസമുണ്ട് . എന്റെ രാജ്യത്തിനായി സ്വയം സമർപ്പിച്ചു എന്നായിരുന്നു വി വി എസ് ലക്ഷ്മണിന്റെ വാക്കുകൾ.
Discussion about this post